കർഷകന്‍റെ മൃതദേഹത്തിൽ ദേശീയ പതാക പുതച്ചു; ബന്ധുക്കൾക്കെതിരേ കേസെടുത്ത് പൊലീസ്
text_fieldsകർഷക പ്രക്ഷോഭത്തിനിടെ മരിച്ച ആളുടെ ശരീരത്തിൽ ദേശീയ പതാക പുതപ്പിച്ചതിനെതിരേ കേസെടുത്ത് പൊലീസ്. ഗാസിപ്പൂരിൽ പ്രക്ഷോഭത്തിനിടെ വാഹനാപകടത്തിലാണ് കർഷകൻ മരിച്ചത്. അമ്മയ്ക്കും സഹോദരനും എതിരേ ദേശീയ പതാകയെ അപമാനിച്ചുവെന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയുടെ ഫ്ലാഗ് കോഡ് അനുസരിച്ച് ദേശീയ പതാക സാധാരണക്കാരുടെ ശവസംസ്കാര ചടങ്ങിൽ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
'ബൽജിന്ദ്ര എന്ന ചെറുപ്പക്കാരൻ ജനുവരി 23ന് സുഹൃത്തുക്കളോടൊപ്പം കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോയിരുന്നു. ജനുവരി 25ന് അപകടത്തിൽ ഇയാൾ മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയും ഫെബ്രുവരി രണ്ടിന് ബന്ധുക്കൾ മൃതദേഹം തിരികെ ഗ്രാമത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.' പൊലീസ് സൂപ്രണ്ട് ജയ്പ്രകാശ് യാദവ് പറഞ്ഞു.
'രക്തസാക്ഷിയെപ്പോലെ ദേശീയ പതാകകൊണ്ട് കുടുംബം മൃതദേഹം മൂടുകയും വ്യാഴാഴ്ച അന്ത്യകർമങ്ങൾ ചെയ്യുകയും ചെയ്തു. അന്ത്യകർമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ബൽജിന്ദ്രയുടെ അമ്മ ജസ്വീർ കൗർ, സഹോദരൻ ഗുർവിന്ദർ, വീഡിയോയിൽ ഉണ്ടായിരുന്ന അജ്ഞാതനായ മറ്റൊരാൾ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു' -എസ്പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.