Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കൊന്നിട്ടും തീർന്നില്ല; ഹാഥറസിലെ പെൺകുട്ടിക്കെതിരെ പുതിയ കഥയുമായി പ്രതികൾ
cancel
Homechevron_rightNewschevron_rightIndiachevron_rightകൊന്നിട്ടും...

കൊന്നിട്ടും തീർന്നില്ല; ഹാഥറസിലെ പെൺകുട്ടിക്കെതിരെ പുതിയ കഥയുമായി പ്രതികൾ

text_fields
bookmark_border

ന്യൂഡൽഹി: ക്രൂരമായ ലൈംഗിക പീഡനത്തിന്​ ശേഷം മരണത്തിന്​ കീഴടങ്ങിയ ഹാഥറസിലെ പെൺകുട്ടിക്കെതിരെ പുതിയ കഥകളും ആരോപണങ്ങളുമായി പ്രതികൾ. പെൺകുട്ടിയുടെ കുടുംബം തന്നെയാണ്​ സംഭവത്തിലെ പ്രതികളെന്ന വിചിത്ര വാദമുന്നയിച്ചുള്ള കത്ത്​ പ്രതികൾ പൊലീസിന്​ നൽകി. ജയിലിൽ കഴിയുന്ന നാലു പ്രതികളുടെയും വിരലടയാളം പതിപ്പിച്ച കത്ത്​ മുഖ്യപ്രതി സന്ദീപ്​ ഠാക്കൂറി​െൻറ പേരിലുള്ളതാണ്​. കേസിലെ പ്രതികളിലൊരാൾക്ക്​ പെൺകുട്ടിയുടെ കുടുംബവുമായി ബന്ധമു​ണ്ടെന്ന്​ പൊലീസ്​ ആരോപിച്ചതിന്​ ശേഷമാണ്​ പ്രതികളുടെ കത്ത്​ പുറത്തു വന്നത്​.

പെൺകുട്ടിയുമായി തനിക്ക്​ സൗഹൃദമുണ്ടായിരുന്നുവെന്നാണ്​ സന്ദീപ്​ ഠാക്കൂർ കത്തിൽ അവകാശപ്പെടുന്നത്​. ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും സന്ദീപ്​ പറയുന്നു. 'അവളുടെ കുടുംബത്തിന്​ ഞങ്ങളുടെ സൗഹൃദത്തിൽ താൽപര്യമുണ്ടായിരുന്നില്ല. സംഭവം നടന്ന ദിവസം അവളെ കാണാനായി ഞാൻ വയലിൽ പോയിരുന്നു. അവിടെ അവളുടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു. അവൾ പറഞ്ഞതിനാൽ ഞാൻ തിരിച്ചു പോന്നു. അതിന്​ ശേഷം അവളെ അമ്മയും സഹോദരൻമാരും മർദിച്ചതായി ഗ്രാമീണരിൽ നിന്ന്​ ഞാൻ അറിഞ്ഞു. ഞാൻ അവളെ തെറ്റായി ഒന്നും ചെയ്​തിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ നാലു പേരും നിരപരാധികളാണ്​' - പ്രധാനപ്രതി സന്ദീപ്​ കത്തിൽ പറയുന്നു.

പ്രതികളുടെ ആരോപണം പെൺകുട്ടിയുടെ പിതാവ്​ നിഷേധിച്ചു. 'എനിക്കെ​െൻറ മകളെ നഷ്​ടപ്പെട്ടു. ഇപ്പോഴവർ ഞങ്ങളെ കുറിച്ച്​ അപവാദം പ്രചരിപ്പിക്കുകയാണ്​. ഞങ്ങൾ ഭയക്കില്ല. ഞങ്ങൾക്ക്​ വേണ്ടത്​ നഷ്​ടപരിഹാരമോ പണമോ അല്ല; നീതിയാണ്​'- ​െപൺകുട്ടിയുടെ പിതാവ്​ പറയുന്നു.

നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ​പൊലീസി​െൻറ നേതൃത്വത്തിൽ കത്തിച്ചു കളഞ്ഞ ശേഷം, ലൈംഗിക പീഡനം നടന്നി​ട്ടില്ലെന്ന്​ പൊലീസ്​ തന്നെ പറഞ്ഞിരുന്നു. പൊലീസ്​ പുതിയ കഥകൾ ചമക്കുകയും അതിന്​ യോജിക്കുന്ന തരത്തിൽ പലതും 'പുറത്തുവരികയും' ചെയ്യു​േമ്പാഴും പ്രതികൾക്കെതിരെ പെൺകുട്ടി നൽകിയ മൊഴി നിലനിൽക്കുന്നുണ്ട്​. ലൈംഗിക പീഡനം നടന്നുവെന്നും ആശു​പത്രിയിൽവെച്ച്​ പെൺകുട്ടി മൊഴി നൽകിയിരുന്നു.

പെൺകുട്ടിയുടെ സഹോദരനുമായി മുഖ്യപ്രതി സന്ദീപ്​ ഠാക്കൂറിന്​ ബന്ധമുണ്ടെന്ന്​ പൊലീസ്​ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒക്​ടോബർ മുതൽ ഇൗ വർഷം മാർച്ച്​ വരെയുള്ള കാലത്തിനിടക്ക്​ 104 തവണ ഇരുവരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞിരുന്നു. എന്നാൽ, പെൺകുട്ടിയുടെ സഹോദരൻ ഇത്​ നിഷേധിച്ചിട്ടുണ്ട്​. തങ്ങളുടെ വീട്ടിൽ ഒരു ഫോൺ മാത്രമാണ്​ ഉള്ളതെന്നും അതിലൂടെ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതി​െൻറ വിശദാംശവും സംഭാഷണങ്ങളും​ പൊലീസ്​ പുറത്തുവിടണ​െമന്നും പെൺകുട്ടിയുടെ സഹോദരൻ ആവശ്യപ്പെട്ടിരുന്നു.

ഉത്തർ​പ്രദേശ്​ സർക്കാറി​െൻറ നീക്കം തരംതാഴ്​ന്നതാണെന്നാണ്​​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്​. പെൺകുട്ടിയെ അപകീർത്തിപെടുത്തി പുതിയ കഥകൾ സൃഷ്​ടിക്കാനുള്ള ശ്രമമാണെന്നും അത്​ അങ്ങേയറ്റം അധ:പതനം ആണെന്നും അവർ പറഞ്ഞു.

കേസ്​ അന്വേഷിക്കാൻ ഉത്തർ പ്രദേശ്​ സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരനെ അടക്കം ചോദ്യം ചെയ്​തിരുന്നു. സംഘത്തി​െൻറ ആദ്യഘട്ട കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട്​ സമർപ്പിക്കാൻ ഇനി ഒമ്പത്​ ദിവസങ്ങളാണ്​ ബാക്കിയുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hathras gang rapeUttar Pradesh
Next Story