പട്ടിണിമാറ്റാൻ പച്ചക്കറി വിറ്റ യുവാവിനെ യു.പി പൊലീസ് തല്ലിക്കൊന്നു; വഴിയാധാരമായി കുടുംബം
text_fieldsപ്രായമേറിയ മതാപിതാക്കളുള്ള കുടുംബത്തിന് ഭക്ഷണത്തിനുള്ള വക കണ്ടെത്താനാണ് ഫൈസൽ ഹുസൈനെന്ന 20 കാരൻ പച്ചക്കറി വിൽക്കാനിറങ്ങിയത്. പക്ഷേ, അവെൻറ പേരു തന്നെ ഒരു കുറ്റമായതിനാൽ പൊലീസിെൻറ ക്രൂരമർദനത്താൽ കൊല്ലപ്പെടാനായിരുന്നു വിധി. മേയ് 21 ന് ഉത്തർ പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.
വീടിനടുത്തുള്ള ചെറിയ മാർക്കറ്റിൽ ഒരു ചാക്കിലെത്തിച്ച പച്ചക്കറി വിൽക്കുകയായിരുന്നു ഫൈസൽ ഹുസൈൻ. അവിടെയെത്തിയ പൊലീസ് ലോക്ഡൗൺ നിയന്ത്രണം െതറ്റിച്ചുവെന്ന് പറഞ്ഞാണ് ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നത്. അപ്പോൾ സമയം ഉച്ചക്ക് രണ്ടു മണിയാണ്. പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞിറങ്ങിയ ഫൈസൽ അപ്പോൾ കച്ചവടം തുടങ്ങുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
മാർക്കറ്റിലെത്തിയ പൊലീസ് ഫൈസലിനോട് പേരു ചോദിച്ചുവെന്നും പേരു പറഞ്ഞയുടനെ അവനെ മർദ്ദിക്കുകയായിരുന്നുവെന്നും ഫൈസലിെൻറ ബന്ധു നൊമാൻ ഹുസൈൻ പറഞ്ഞു. അവിടെ നിന്ന് പൊലീസ് കൊണ്ടു പോയ ഫൈസലിെൻറ മൃതദേഹമാണ് അടുത്ത ദിവസം രാവിലെ 5 ന് ബന്ധുക്കൾക്ക് ലഭിക്കുന്നത്.
ഹൃദയാഘാതം കാരണം മരിച്ചുവെന്നായിരുന്നു പൊലീസിെൻറ പ്രഥമിക റിപ്പോർട്ട്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത് െഞട്ടിക്കുന്ന വിവരങ്ങളാണ്. ആ 20 കാരെൻറ ദേഹത്ത് 21 മാരക പരിക്കുകളുണ്ടായിരുന്നു. തലയോട്ടി അടിച്ചു തകർത്തിരുന്നു.
സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻറ് ചെയ്യുകയും ഒരു ഹോം ഗാർഡിനെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സസ്പെൻഷനിലുള്ള കോൺസ്റ്റബിളുകളായ വിജയ് ചൗധരി, സിമാവത്ത് എന്നിവർ ഒളിവിലാണ്. ഹോം ഗാർഡ് സത്യ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ േകസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നാവോ എസ്.പി ആനന്ദ് കുൽകർണി അറിയിച്ചു.
20 കാരനായ ഫൈസൽ തൊഴിൽ പരിശീലനത്തിനായി നേരെത്ത പൂനെയിൽ രണ്ടു വർഷം കഴിഞ്ഞിട്ടുണ്ട്. സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയ ശേഷം, ലോക്ഡൗൺ കാരണം തിരിച്ചു േപാകാനായില്ല. ഉപജീവനത്തിന് മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ കുടുംബം പോറ്റാനായി പച്ചക്കറി കച്ചവടത്തിന് ഇറങ്ങിയതായിരുന്നു. 500 രൂപക്ക് ഹോൾസെയിൽ മാറക്കറ്റിൽ നിന്ന് ലഭിക്കുന്ന പച്ചക്കറ്റി വീടിനടുത്തുള്ള ചെറിയ മാർക്കറ്റിലെത്തിച്ച് വിറ്റാൽ 650- 700 രൂപയാണ് ലഭിച്ചിരുന്നതെന്ന് ഫൈസലിെൻറ സഹോദരി കുശ്നുമ പറയുന്നു. ആ വരുമാനം കൂടി നിലച്ചതോടെ ഫൈസലിെൻറ അനിയൻ 15 കാരൻ മുഹമ്മദ് അയാെൻറ ചുമലിലാണ് ഇനി കുടുംബ ഭാരം.
ൈഫസലിെൻറ പിതാവ് ഇസ്ലാം ഹുസൈനും മാതാവ് നസീമ ബാനുവും ആരോഗ്യ പ്രശ്നങ്ങൾ കാരണം തൊഴിലെടുക്കാനാകാത്തവരാണ്. 22 വയസുള്ള മുഹമ്മദ് സുഫിയാൻ എന്നൊരു സഹോദരൻ ഉണ്ടെങ്കിലും മാനസിക-ശാരീരിക വൈകല്യങ്ങളുള്ളയാളാണ്.
പൊലീസ് മർദനമേറ്റു മരിച്ച ഫൈസലിെൻറ കുടുംബത്തിന് സർക്കാർ ഇതുവരെയും നഷ്ടപരിഹാരമൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല. അതേസമയം, നഷ്ടപരിഹാരം സർക്കാറിെൻറ പരിഗണനയിലുണ്ടെന്ന് പൊലീസ് പറഞ്ഞതായി 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഫൈസലിെൻറ കുടുംബത്തിെൻറ അവസ്ഥ ദയനീയമാണെന്ന് പ്യൂപിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് പ്രതിനിധി അലോക് അൻവർ പറയുന്നു. 'ഫൈസലിെൻറ കുടുംബത്തെ ഞങ്ങളുടെ സംഘം സന്ദർശിച്ചപ്പോൾ മനസിലായത് അവർ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുകയാണെന്നാണ്. അതുകൊണ്ടാണ് ഫൈസൽ പച്ചക്കറി കച്ചവടം ചെയ്യാൻ നിർബന്ധിതനായത്' -അലോക് അൻവർ പറയുന്നു.
യു.പിയെ ഒരു പരീക്ഷണ ലാബാക്കാനാണ് യോഗി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമമാണ് ആ പരീക്ഷണത്തിൽ പ്രധാനം. ന്യൂനപക്ഷങ്ങളെയും ദലിതുകളടക്കമുള്ള പാർശ്വവത്കൃതരെയും ഭയപ്പെടുത്തി നിർത്തുകയാണ് അക്രമങ്ങളുടെ ലക്ഷ്യം. പൊലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണെന്നും അലോക് അൻവർ പറഞ്ഞു.
ബി.ജെ.പി എം.എൽ.എ ശ്രീകാന്ത് കത്യാർ ഫൈസലിെൻറ കുടുംബത്തെ സന്ദർശിക്കുക പോലും ചെയ്യാത്തത് കൃത്യമായ വിവേചനമാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻസ് ആർതി ബാജ്പായി പറഞ്ഞു. കൊല്ലപ്പെട്ട ഫൈസലിെൻറ കുടുംബത്തിന് സഹായവുമായി കോൺഗ്രസ് ഉണ്ടാകുമെന്നും ആർതി പറഞ്ഞു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ൈഫസലിെൻറ കുടുംബത്തിന് പിന്തുണ അറിയിക്കുകയും ആശ്വസിപ്പിക്കാനായി ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.