Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം വിവാഹത്തിന്​...

രണ്ടാം വിവാഹത്തിന്​ സമ്മതിച്ചില്ല; 60കാരൻ വൈദ്യുതിതൂണിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കി

text_fields
bookmark_border
Suicide attempt
cancel

ദോൽപൂർ: രണ്ടാം വിവാഹത്തിന്​ കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് 60കാരൻ​ വൈദ്യുതിതൂണിന്​​ മുകളിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കി. രാജസ്ഥാനിലെ ദോൽപൂരിലാണ്​ സംഭവം. സോഭരൻ സിങ്ങാണ്​ ഹൈ ടെൻഷൻ ലൈൻ കടന്നു പോകുന്ന പോസ്റ്റിന്​ മുകളിൽ കയറി ആത്​മഹത്യ ഭീഷണി മുഴക്കിയത്​.

അഞ്ച്​ മക്കളുടെ പിതാവായ സോഭരൻ സിങ്ങിന്‍റെ ഭാര്യ മരിച്ചിരുന്നു. തുടർന്ന്​ ഇയാൾ രണ്ടാമതൊരു വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, കുടുംബം അതിന്​ സമ്മതിച്ചില്ല. ഇതോടെയായിരുന്നു ആത്​മഹത്യ ഭീഷണി. സോഭരൻ സിങ്​ ഹൈ-ടെൻഷൻ പോസ്റ്റിലേക്ക്​ കയറുന്നത്​ കണ്ടയുടൻ നാട്ടുകാർ വൈദ്യുതി വകുപ്പിൽ വിവരമറിയിച്ചതിനാൽ അനിഷ്​ട സംഭവങ്ങൾ ഒഴിവായി.

കഴിഞ്ഞ ദിവസം രണ്ടാം വിവാഹത്തിനായി സോഭരൻ സിങ്​ കുടുംബത്തിന്‍റെ സമ്മതം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ വലിയ വഴക്കും നടന്നിരുന്നു. തുടർന്നായിരുന്നു ഇലക്​ട്രിക്​ പോസ്റ്റിൽ കയറി ആത്​മഹത്യ ഭീഷണി. പിന്നീട്​ കുടുംബാംഗങ്ങളെത്തിയാണ്​ ഇയാളെ അനുനയിപ്പിച്ച്​ താഴെയിറക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide attempt
News Summary - family objects to+second marriage 60yearold man climbs electric pole in rajasthan threatening suicide
Next Story