കോവിഡ് മരണം: ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍
text_fieldsന്യൂ ഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍്റെ (ഇ.എസ്.ഐ.സി) കീഴിലായിരിക്കും പെന്‍ഷന്‍.
കോവിഡ്മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക്, 18 വയസ് തികഞ്ഞതിന് ശേഷം പ്രതിമാസ സ്റ്റെപ്പെന്‍്റും പിഎം-കെയര്‍സ് ഫണ്ടില്‍ നിന്ന് 23 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയും ലഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് കുട്ടികളെ സഹായിക്കുകയും പിഎം-കെയര്‍ വായ്പയുടെ പലിശ നല്‍കുകയും ചെയ്യും.
കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികള്‍ക്കായി പി.എം-കെയര്‍ പദ്ധതി പ്രകാരം പ്രഖ്യാപിച്ച നടപടികള്‍ക്ക് പുറമേയാണ് ഈ ആനുകൂല്യങ്ങള്‍.
(കോവിഡ് മൂലം മരണമടഞ്ഞ) ആശ്രിത കുടുംബാംഗങ്ങള്‍ക്ക് നിലവിലുള്ള മാനദണ്ഡമനുസരിച്ച് തൊഴിലാളിയുടെ ശരാശരിവരുമാനത്തിന്‍െറ 90 ശതമാനത്തിന് തുല്യമായ പെന്‍ഷന്‍്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഈ ആനുകൂല്യം മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകും. 2020 മാര്‍ച്ച് 24 മുതല്‍ 2022 മാര്‍ച്ച് 24 വരെയുളള എല്ലാ കേസുകളും ഇതിന്‍െറ പരിധിയില്‍ വരും.
മിനിമം ഇന്‍ഷൂറന്‍സ് ആനുകൂല്യമായ 2.5 ലക്ഷം രൂപ പുനസ്ഥാപിച്ചു. 2020 ഫെബ്രുവരി 15 മുതല്‍ അടുത്ത മൂന്ന് വ3452ഷത്തേക്ക് ഇത് മുന്‍കാല പ്രാബല്യത്തത്തോടെ നിലവില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.