സാക്കിർ ഹുസൈന്റെ ഇൻസ്റ്റ അക്കൗണ്ടിൽ വൈകാരിക ചിത്രവുമായി കുടുംബം
text_fieldsന്യൂഡൽഹി: തബല മാന്ത്രികൻ സാക്കിർ ഹുസൈന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായതോടെ, സാക്കിറിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വികാരനിർഭരമായ പോസ്റ്റുമായി കുടുംബം. സാക്കിറും ഭാര്യ അന്റോണിയ മിന്നെകോലയും മക്കളായ അനീസ ഖുറൈശി, ഇസബെല്ല ഖുറൈശി എന്നിവരും കൈകോർത്ത് നിൽക്കുന്ന ചിത്രമാണ് ‘എന്നെന്നും ഒരുമയിൽ, സ്നേഹത്തോടെ’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. പോസ്റ്റിനുതാഴെ കമന്റ് പ്രവാഹമാണ്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് തിങ്കളാഴ്ചയാണ് സാക്കിർ ഹുസൈൻ അന്തരിച്ചത്. സാൻഫ്രാൻസിസ്കോയിൽ കഴിഞ്ഞദിവസം നടന്ന സംസ്കാരച്ചടങ്ങിൽ അദ്ദേഹത്തിന്റെ നൂറുകണക്കിന് ആരാധകർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.