വിഖ്യാത ഗസൽ ഗായകൻ ഭൂപീന്ദർ സിങ് അന്തരിച്ചു
text_fieldsമുംബൈ: വിഖ്യാത ഗസൽ ഗായകൻ ഭൂപീന്ദർ സിങ് (82) അന്തരിച്ചു. കുടലിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. നാം ഗം ജായേഗ, ദിൽ ദൂൻഡ്താ ഹൈ, ദോ ദിവാനെ ഷഹർ മേ, ഏക് അകേല ഹി ഷഹർ മേ, തോഡി സീ സമീൻ തോഡാ ആസ്മാൻ, ദുനിയ ചൂതെ യാർ നാ ചൂതെ, കരോഗെ യാദ് തോ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനാണ് ഭൂപീന്ദർ സിങ്.
അമൃത്സറിൽ ജനിച്ച ഭൂപീന്ദർ ഡൽഹി ഓൾ ഇന്ത്യ റേഡിയോയിൽ ഗായകനും സംഗീതജ്ഞനുമായാണ് കരിയർ തുടങ്ങിയത്. സംഗീത സംവിധായകൻ മദൻ മോഹനാണ് ഭൂപീന്ദറിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് മുംബൈയിലേക്ക് കൊണ്ടുവന്നത്. 1964ൽ ഹഖീഖത്ത് സിനിമയിൽ പാടിയായിരുന്നു ബോളിവുഡ് അരങ്ങേറ്റം.
ഗായിക മിഥാലി സിങ് ആണ് ഭാര്യ. ഒരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.