തീവ്രത കുറഞ്ഞ് ഫോനി ബംഗ്ലാദേശിലേക്ക്
text_fieldsകൊൽക്കത്ത: രണ്ട് ദശകങ്ങൾക്കിടെ ഉപഭൂഖണ്ഡത്തിലുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ഫോനി ബംഗ്ലാദേശിലേക്ക് കടക്കുന്നു. ശക്തി കുറഞ്ഞ ശേഷമാണ് ഫോനി ബംഗ്ലാദേശിലേക്ക് കടക്കുന്നത്.
ഇന്ന് രാവിലെ പശ്ചിമ ബംഗാളിലെത്തിയ ഫോനി നിരവധി മരങ്ങളെ കടപുഴക്കിക്കൊണ്ടാണ് ആഞ്ഞടിച്ചത്. കൊൽക്കത്തയിലും പ്രാന്ത പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചമുതൽ ശക്തമായ മഴലഭിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഫോനി ഒഡിഷയിലെത്തിയത്. ഒഡിഷയിൽ മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റ് എട്ടു പേരുെട മരണത്തിനിടയാക്കിയിരുന്നു. ദുരന്തം മുന്നിൽ കണ്ട് തീരദേശങ്ങളിൽ നിന്ന് 11 ലക്ഷത്തോളം പേരെയാണ് സർക്കാർ മാറ്റിപ്പാർപ്പിച്ചത്.
ശനിയാഴ്ച പുലർച്ചെ 12.30ന് ബംഗാളിലേക്ക് കടന്നപ്പോഴേക്കും കാറ്റിൻെറ വേഗത കുറഞ്ഞു. ബംഗ്ലാദേശിലേക്ക് കടക്കുേമ്പാൾ മണിക്കൂറിൽ 90 കിലോമീറ്റർവേഗതയിലേക്ക് ചുരുങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നൽകുന്ന സൂചന.
ബംഗാളിലെ തീരദേശമേഖലകളിൽ നിന്ന് ഒഴിപ്പിച്ച 15000 പേർ അഭയകേന്ദ്രങ്ങളിലാണ് കഴിഞ്ഞത്. കൊൽക്കത്ത വിമാനത്താവളം ഷെഡ്യൂൾ ചെയ്ത പോെല ഇന്ന് രാവിലെ എട്ടു മണിയോടെ പ്രവർത്തനം തുടങ്ങി. എന്നാൽ റെയിലവേ ലൈനുകളിൽ മരങ്ങൾ വീണതിനാൽ ട്രെയിൻ ഗതാഗതം പുനരാരംഭിക്കാനായിട്ടില്ല.
ബംഗ്ലാദേശ് കടന്നാൽ ഫോനി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാൻ സാധ്യതയുെണ്ടന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.