ഫാനി ചുഴലിക്കാറ്റ് കരയിലേക്ക്; ചൊവ്വാഴ്ച തീരം തൊടും; കനത്ത മഴക്കും കാറ്റിനും സാധ്യത
text_fieldsന്യൂഡൽഹി: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഫാനി’ ചുഴലിക്കാറ്റ് തമിഴ്നാ ട്-ആന്ധ്ര തീരത്തേക്ക് അടക്കുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കേന്ദ്ര കാലാവ സ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ തീവ്രചുഴലിക്കാറ്റായി മാറുകയും ഏപ്രിൽ 30ഓടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യും. ഫാനി തമിഴ്നാട്-ആന്ധ്രതീരങ് ങളിൽ കനത്ത നാശം വിതക്കാൻ സാധ്യതയുണ്ട്.
ചെന്നൈയിൽ നിന്ന് 1200 കിലോമീറ്ററും ആന്ധ്രയിലെ മച്ചിലിപട്ടണത്തിൽ നിന്ന് 1390 കിലോമീറ്ററും അകലെയാണ് കാറ്റ് നിലവിലുള്ളത്. ഈ മാസം 30 വരെ വക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്ന് വടക്ക് കിഴക്കൻ ദിശയിലേക്ക് മാറും. അതേസമയം, ബംഗ്ലാദേശ് തീരത്തേക്ക് കാറ്റ് മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വിവരിക്കുന്നു.
ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടർന്ന് ഏപ്രിൽ 29, 30 തീയതികളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചു. 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 30ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂനമർദത്തിെൻറ പ്രഭാവത്തിൽ കേരളത്തിൽ 28ന് രാവിലെ മുതൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ 50 കിലോമീറ്റർ വരെ വേഗത്തിലും 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലും ചിലപ്പോൾ 60 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിെൻറ ഭൂമധ്യരേഖപ്രദേശത്തിെൻറ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിെൻറ മധ്യഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കേരളതീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ ഉടൻ സമീപത്തുള്ള തീരങ്ങളിൽ തിരിച്ചെത്തണമെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.