സംശയത്തെ തുടർന്ന് ഭർത്താവിനെ കുടുക്കാൻ ഓട്ടോറിക്ഷയിൽ കഞ്ചാവ് വെച്ച യുവതി അറസ്റ്റിൽ
text_fieldsഫരീദാബാദ്: സംശയത്തെ തുടർന്ന് ഭർത്താവിനെ കുടുക്കാൻ ഓട്ടോറിക്ഷയിൽ കഞ്ചാവ് വെച്ച ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയാണ് യുവതി. ഭർത്താവിനൊപ്പം ഹരിയാനയിലെ ഫരീദാബാദ് എസ്.ജി.എം നഗറിലാണ് താമസം.
സംശയത്തെ തുടർന്ന് പ്രതികാരം ചെയ്യാനാണ് യുവതി ഭർത്താവിന്‍റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് വെച്ചതെന്ന് പൊലീസ് പറഞ്ഞു.
'ദിവസവും വൈകിയാണ് ഭർത്താവ് വീട്ടിലെത്തുന്നത്. ചിലപ്പോൾ രാത്രി വീട്ടിലേക്ക് വരാറില്ല. ഇതോടെ യുവതിയുടെ മനസിൽ സംശയം ഉടലെടുക്കുകയായിരുന്നു. യുവതിയും ഭർത്താവും തമ്മിൽ വഴക്കും പതിവായിരുന്നു. ഇതോടെ യുവതി ഭർത്താവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.
പൊലീസിനെകൊണ്ട് കേസ് എടുപ്പിച്ച് അറസ്റ്റ് ചെയ്യിപ്പിക്കാനായിരുന്നു നീക്കം. ഇതിനെ ഭാഗമായി യുവതി ഡൽഹിയിലെത്തി പവൻ എന്നയാളിൽനിന്ന് കഞ്ചാവ് വാങ്ങി ഭർത്താവിന്‍റെ ഓട്ടോറിക്ഷയിൽ വെക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു' - ഫരീദാബാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സുബെ സിങ് പറഞ്ഞു.
ഭർത്താവിന്‍റെ ഓട്ടോറിക്ഷയിൽനിന്ന് 700ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അേന്വഷണത്തിൽ പവനെ കണ്ടെത്തുകയും ഭാര്യയാണ് കഞ്ചാവ് വാങ്ങിയതെന്നും തെളിയുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.