മോദി കർഷകനെ കരയിപ്പിക്കുന്നു; ജനാധിപത്യം ലജ്ജിക്കുന്നു -രാഹുൽ
text_fieldsന്യൂഡൽഹി: നേരന്ദ്രമോദി സർക്കാറിെൻറ കാർഷിക ബില്ലുകൾക്കെതിരെ വിമർശനവുമായി വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്രമോദി സർക്കാറിെൻറ അഭിമാനം ഭൂമിയിൽനിന്ന് പൊന്നുവിളയിക്കുന്ന കർഷകെൻറ കണ്ണുനീർ വീഴ്ത്തിയതായി അദ്ദേഹം പറഞ്ഞു.
'നരേന്ദ്രമോദി സർക്കാറിെൻറ അഭിമാനം ഭൂമിയിൽനിന്ന് പൊന്നുവിളയിക്കുന്ന കർഷകെൻറ കണ്ണുനീർ വീഴ്ത്തി. രാജ്യസഭയിൽ കാർഷിക ബില്ലിെൻറ രൂപത്തിൽ സർക്കാർ കർഷകന് മരണ ഉത്തരവ് പുറപ്പെടുവിച്ചതിൽ ജനാധിപത്യം ലജ്ജിക്കുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കാർഷിക ബില്ലിനെതിരെ നേരത്തെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകർക്കെതിരായ കറുത്ത നിയമം എന്നായിരുന്നു രാഹുൽ ബില്ലിനെ വിശേഷിപ്പിച്ചത്.
ലോക്സഭയിൽ മോദി സർക്കാർ അവതരിപ്പിച്ച കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ- വിലസ്ഥിരത- കാർഷിക സേവന ബിൽ എന്നിവ ഞായറാഴ്ച രാജ്യസഭയും പാസാക്കുകയായിരുന്നു. ബിൽ അവതരണത്തിനിടെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം അരങ്ങേറുകയും ബിൽ കീറിയെറിയുകയും ചെയ്തിരുന്നു. ശക്തമായ പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനിടയിലും ശബ്ദവോട്ടോടെയാണ് രാജ്യസഭ ബിൽ പാസാക്കിയത്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.