ബില്ലുകൾ കർഷകെൻറ സാമ്പത്തിക സ്ഥിതി മാറ്റിമറിക്കും -നരേന്ദ്രമോദി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക ബില്ലുകൾ കർഷകെൻറ സാമ്പത്തിക സ്ഥിതി മാറ്റിമറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ബില്ലുകൾ പാസാക്കുന്നതും കാർഷിക മേഖലയിൽ മാറ്റം കൊണ്ടുവരേണ്ടതും അനിവാര്യമാണെന്നും മോദി പറഞ്ഞു.
കാർഷിക ബില്ലുകൾ നിയമമാകുന്നതോടെ കർഷകന് എവിടെനിന്നും ആർക്കും വിളകൾ വിൽപ്പന നടത്താം. കഴിഞ്ഞ ദിവസം രാജ്യസഭയിൽ രണ്ടു കാർഷിക ബില്ലുകൾ പാസാക്കിയിരുന്നു. ഞാൻ എെൻറ കർഷകരെ അഭിനന്ദിക്കുന്നു. കാർഷികമേഖലയിലെ മാറ്റം ഈ സമയത്തിെൻറ ആവശ്യകതയാണെന്നും കർഷകർക്ക് വേണ്ടിയുള്ള സർക്കാറിെൻറ പരിഷ്കാരമാണിതെന്നും മോദി പറഞ്ഞു.
കർഷകർക്ക് അവർ ആവശ്യപ്പെടുന്ന വിലയിൽ വിളകൾ വിൽക്കാൻ സാധിക്കും. കർഷകർ ആഗ്രഹിക്കുന്ന സ്ഥലത്തുവെച്ച് ഇവ വിൽപ്പന നടത്താം. പുതിയ കാർഷിക ബില്ലുകൾ കർഷകരുടെ സാമ്പത്തിക സ്ഥിതി ഉയർത്തുമെന്നും മോദി കൂട്ടിച്ചേർത്തു.
കാർഷികമേഖലയുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകളാണ് മോദി സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇതിൽ രണ്ടു ബില്ലുകൾ രാജ്യസഭയും പാസാക്കി. കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ- വിലസ്ഥിരത- കാർഷിക സേവന ബിൽ എന്നിവയാണ് പാസാക്കിയത്. കാർഷിക മേഖലയിലേക്ക് കോർപറേറ്റുകളുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നും അടിസ്ഥാന താങ്ങുവില ഉൾപ്പെടെ ഇല്ലാതാകുമെന്നും പ്രതിപക്ഷ പാർട്ടികൾ പറയുന്നു. ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൻ കർഷക പ്രതിഷേധം അരേങ്ങറുന്നുണ്ട്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.