Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമങ്ങൾ...

കാർഷിക നിയമങ്ങൾ പിൻവലിച്ചു, ദയവായി വീട്ടിലേക്ക്​ മടങ്ങൂ -കർഷ​കരോട്​ കൃഷിമന്ത്രി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്ത്​ തുടരുന്ന കർഷകരോട്​ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര​ സിങ്​ തോമർ. വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കേയാണ്​ കൃഷിമന്ത്രിയുടെ അഭ്യർഥന.

'മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്​ പ്രഖ്യാപിച്ചതിന്​ ശേഷവും കർഷകർ സമരം തുടരുന്നതിൽ അർഥമില്ല. കർഷകരോട്​ സമരം അവസാനിപ്പിച്ച്​ വീട്ടിലേക്ക്​ മടങ്ങാൻ അഭ്യർഥിക്കുന്നു' -തോമർ പറഞ്ഞു.

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച അവതരിപ്പിക്കും. അന്നേദിവസം പാർലമെന്‍റിൽ ഹാജരാകാൻ ലോക്​സഭ എം.പിമാർക്ക്​ ബി.ജെ.പി വിപ്പ്​ നൽകുകയും ചെയ്​തു.

കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി ദിവസങ്ങൾക്ക്​ മുമ്പായിരുന്നു പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ പ്രഖ്യാപനം. മോദിയുടെ പ്രഖ്യാപനത്തെ കർഷകർ സ്വാഗതം ചെയ്​തെങ്കിലും കാർഷിക നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കാതെയും കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെയും പ്രക്ഷോഭം തുടരുമെന്ന്​ കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു. തിങ്കളാഴ്​ച കർഷകരുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക്​ ട്രാക്​ടർ റാലി സംഘടിപ്പിക്കും. 60 ട്രാക്​ടറുകൾ റാലിയിൽ അണിനിരത്തുമെന്നും 1000 പേരെ പ​ങ്കെടുപ്പിക്കുമെന്നും കർഷക നേതാവ്​ രാകേഷ്​ ടികായത്ത്​ അറിയിച്ചിരുന്നു.

കർഷകർ ഉന്നയിക്കുന്ന പ്ര​ശ്​നങ്ങൾ ചർച്ചചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന്​ തോമർ പറഞ്ഞു. കർഷക സംഘടനയിലെ പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തുമെന്നും കൃഷിമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Singh TomarFarm LawFarmers Protest
News Summary - Farm Laws Cancelled Please Go Home Agriculture Minister To Farmers
Next Story