കടങ്ങൾ എഴുതിത്തള്ളുന്നത് കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല- ഗീതാ േഗാപിനാഥ്
text_fieldsന്യൂഡൽഹി: കടങ്ങൾ എഴുതിത്തള്ളുന്നതു കൊണ്ടുമാത്രം കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് അന ്താരാഷ്ട്ര നാണയനിധി (െഎ.എം.എഫ്) മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന ത് കർഷകരുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമല്ല. കടങ്ങൾ ഒഴിവാക്കുന്നതിന് പകരം പണം കൈമാറുന്നതാണ് കൂടുതൽ ഫലപ്രദമാകുക. ബോർഡുകൾ വഴി കാർഷികാവശ്യങ്ങൾക്കുള്ള പണം ഉറപ്പുവരുത്തുകയാണ് മെച്ചപ്പെട്ട മാർഗം. എന്നാൽ സബ്സിഡി പോലുള്ള രീതികൾ കൂടുതൽ ഫലപ്രദമാകില്ലെന്നും അവർ പറഞ്ഞു.
സർക്കാർ കർഷകരുമായി അടുത്ത ബന്ധം പുലർത്തണം. ഉൽപാദം വർധിപ്പിക്കുന്നവിനായി മികച്ച സാേങ്കതിക സൗകര്യങ്ങളും നല്ലയിനം വിത്തുകളും കൃഷികാർക്ക് നൽകണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
രാജ്യത്ത് ചരക്കു-സേവന നികുതി കൃത്യമായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. നേരിട്ടല്ലാത്ത നികുതി വരുമാനം പ്രതീക്ഷിച്ചതിലും കുറവാണ്. ഇത് വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയെ ബാധിക്കുമെന്നും ഗീത ഗോപിനാഥ് ചൂണ്ടിക്കാട്ടി.
കർഷക സംഘടനകൾ അവരുടെ പ്രശ്നങ്ങൾ നിരന്തരം ഉന്നയിച്ചതിനാൽ േലാക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി നിരവധി സംസ്ഥാനങ്ങൾ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.