Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi
cancel
Homechevron_rightNewschevron_rightIndiachevron_rightബ്രിട്ടീഷുകാർക്കെതിരെ...

ബ്രിട്ടീഷുകാർക്കെതിരെ പോലും സമരം ​െചയ്യാത്തവരാണ്​ ഞങ്ങളെ വിമർശിക്കുന്നതെന്ന്​ കർഷക സംഘടനകൾ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ 'ആന്ദോളൻ ജീവി' (സമര ജീവി) പരാമർശത്തിൽ മറുപടിയുമായി കർഷക നേതാക്കൾ. ബ്രിട്ടീഷുകാർക്കെതിരെ പോലും ബി.ജെ.പിയും അവരുടെ മുൻഗാമികളും സമര രംഗത്തുണ്ടായിരുന്നില്ലെന്നും എല്ലായ്​പ്പോഴും സമരത്തിന്​ എതിരായിരുന്നുവെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്​താവനയിൽ പറഞ്ഞു.

ഇന്ത്യയെ കൊളോണിയൽ ഭരണത്തിൽനിന്ന്​ വേർപ്പെടുത്തിയത്​ ഇത്തരം സമര ജീവികളുടെ പ്രയത്​നത്തിന്‍റെ ഫലമാണെന്ന്​ മോദിയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ തന്നെ ആന്ദോളൻ ജീവിയെന്ന്​ വിളിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ബി.ജെ.പിയോ അവരുടെ മുൻഗാമികളോ ബ്രിട്ടീഷുകാർക്കെതിരെ സമര രംഗത്തുണ്ടായിരുന്നില്ല. അവർ എല്ലായ്​പ്പോയും സമരക്കാർക്കെതിരായിരുന്നു. ഇപ്പോഴും സമരത്തിന്​ എതിരാണ്​. സർക്കാറിന്‍റെ നിർബന്ധ ബുദ്ധിയാണ്​ രാജ്യത്ത്​ കൂടുതൽ സമര ജീവികളെ സൃഷ്​ടിക്കുന്നതെന്നും കർഷക സംഘടനകൾ പറഞ്ഞു.

രാജ്യത്ത്​ പുതിയ വിഭാഗം സമര ജീവികൾ ഉദയം കൊണ്ടിട്ടു​െണ്ടന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. അഭിഭാഷകരുടെ​യോ തൊഴിലാളികളുടെയോ വിദ്യാർഥികളുടെയോ പ്രതിഷേധം എവിടെയുണ്ടോ അവിടെ ഇവരെ കാണാനാകും. സമരം ഇല്ലാതെ ഇവർക്ക്​ ജീവിക്കാൻ കഴിയില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും മോദി പറഞ്ഞു. രാഷ്​ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേൽ നന്ദിപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു മോദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Andolan Jeevi
News Summary - farm unions on PM Modi's Andolan-jivi remark
Next Story