ലോൺ തിരിച്ചടക്കുന്നത് മുടങ്ങി: കർഷകനെ ട്രാക്റ്റർ കയറ്റി കൊന്നു
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഗുണ്ടകൾ കർഷകനെ ട്രാക്റ്റർ കയറ്റി കൊന്നു. ഉത്തർപ്രദേശിലെ സിതാപൂരിലാണ് സംഭവം. ഭാവുരി സ്വദേശിയായ ഗ്യൻചന്ദ്ര്(45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ട്രാക്റ്റർ വാങ്ങിക്കുന്നതിനാണ് ഗ്യൻചന്ദ്ര് 99,000 രൂപ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും വായ്പയെടുത്തിരുന്നത്. ഇതിൽ 35,000 രൂപ ഇയാൾ തിരിച്ചടച്ചിരുന്നു. എന്നാൽ തിരിച്ചടവ് തവണകൾ മുടങ്ങിയതോടെ പണപിരിവ് നടത്തുന്ന ഏജൻൻറുമാർ എത്തുകയായിരുന്നു. ട്രാക്റ്ററിെൻറ താക്കോൽ ഉൗരി കൊണ്ടുപോകാനൊരുങ്ങിയ ഗുണ്ടകളെ ഗ്യാൻചന്ദ്ര് തടയാൻ ശ്രമിച്ചു. ഇവർ ഗ്യാൻചന്ദ്രിനെ ഒാടുന്ന ട്രാക്റ്ററിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവശേഷം ഗുണ്ടകൾ രക്ഷപ്പെട്ടു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്ത് കർഷകർ പ്രതിഷേധ ധർണ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.