Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക ആത്മഹത്യ: സംസ്ഥാന...

കർഷക ആത്മഹത്യ: സംസ്ഥാന സർക്കാർ അറിയിച്ചി​ട്ടില്ലെന്ന് കേന്ദ്രം

text_fields
bookmark_border
rice storage
cancel

ന്യൂഡൽഹി: കേരളത്തിലെ നെൽകർഷകരുടെ ആത്മഹത്യയെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടില്ലെന്ന് ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ. എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.

കൃഷിയിറക്കാൻ വായ്പ തേടി ബാങ്കുകളെയെല്ലാം സമീപിച്ചെന്നും ഒരു ബാങ്കും വായ്പ നൽകാൻ തയാറായില്ലെന്നും സർക്കാറും ബാങ്കുകളുമാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ തകഴിയിലെ നെൽകർഷകനായ കെ.ജി. പ്രസാദ് നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. കർഷകനായ താൻ പരാജയപ്പെട്ടെന്ന കുറിപ്പും വിഡിയോയും തയാറാക്കിവെച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. എന്നാൽ, ഇത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചതെന്നും എം.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtfarmer deathkerala govt
News Summary - Farmer death: Center has not informed the state government
Next Story