മധ്യപ്രദേശിൽ വളക്ഷാമം രൂക്ഷം; കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ 45കാരനായ കർഷകൻ വിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയിൽ. സംസ്ഥാനത്തെ രാസവള പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ.
അശോക് നഗർ ജില്ലയിലെ പാപ്രോൽ ഗ്രാമത്തിലെ ധൻപാൽ യാദവാണ് മരിച്ചത്. വിളകൾക്ക് വളം ലഭിക്കാത്തതിനെ തുടർന്ന് നിരാശനായിരുന്നു ഇദ്ദേഹം.
മധ്യപ്രദേശിൽ വിളകൾക്ക് തളിക്കുന്ന രാസവളമായ ഡി അമോണിയം ഫോസ്േഫറ്റിന് രൂക്ഷമായ ക്ഷമാമുണ്ട്. സംസ്ഥാനത്തെ 3,400ഓളം കോർപറേറ്റീവ് സൊസൈറ്റികളിലും വളത്തിന്‍റെ സ്റ്റോക്ക് തീർന്നിരുന്നു.
വള ക്ഷാമം രൂക്ഷമായതിെന തുടർന്ന് കർഷകർ ബിന്ദ്, മൊറേന, അശോക് നഗറ, സത്ന തുടങ്ങിയ നിരവധി ജില്ലകളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കർഷകർ പ്രധാന റോഡുകൾ ഉപരോധിക്കുകയും ചെയ്തിരുന്നു.
വള പ്രതിസന്ധി ഉടൻ അവസാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ പ്രതികരണം. 'രാജ്യത്തിന് പുറത്തുനിന്നാണ് ഡിഎപി കൊണ്ടുവരുന്നത്. അതിൽ കാലതാമസം ഉണ്ടാകും. സാഹചര്യം നിരീക്ഷിക്കുന്നുണ്ട്. പ്രതിസന്ധി ഉടൻ അവസാനിക്കും' -ചൗഹാൻ പറഞ്ഞു.
അതേസമയം, കർഷകരുടെ ചെറിയ പ്രശ്നത്തിൽപോലും ഇടപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണെന്നും ഭരണകക്ഷിയായ ബി.ജെ.പി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.