പോസ്റ്റുമോർട്ടത്തിൽ സംശയം പ്രകടിപ്പിച്ച് കൊല്ലപ്പെട്ട കർഷകന്റെ പിതാവ്
text_fieldsലഖ്നോ: ''മകെൻറ തലയിൽ വെടിയേറ്റ പാടുണ്ട്. വെടി വെക്കുന്നതു കണ്ടവരുണ്ട്. പക്ഷേ വണ്ടി കയറി മരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അപ്പോൾ ഞങ്ങെളല്ലാം കണ്ടതോ?'' ലഖിംപുരിൽ കൊല്ലപ്പെട്ട 18കാരനായ ഗുർവീന്ദർ സിങ്ങിെൻറ പിതാവ് സുഖ്വീന്ദർസിങ് ചോദിച്ചു.
''ഗോലി തോ ലഗി ഹെ''. ഉറപ്പാണ്, വെടിവെച്ചു. മൃതദേഹം ഞങ്ങൾ കണ്ടതാണ്. നെറ്റിയുടെ വലതു വശത്തു കൂടി തലയിൽ കയറിയ വെടിയുണ്ട തലക്കു പിന്നിലൂടെ പുറത്തു പോയി. രണ്ടു മുറിവുകളും കണ്ടതാണ്. വെടി കൊണ്ടിട്ടില്ലെന്നാണ് രണ്ടാമത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പറയുന്നത്. ചക്രം കയറിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. മോനു എന്നു വിളിക്കുന്ന ഒരാളാണ് (ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ്) വെടിവെച്ചതെന്ന് കണ്ടുനിന്നവർ പറയുേമ്പാൾ എങ്ങനെയാണ് മറിച്ചു വിശ്വസിക്കുക? . പക്ഷേ, ഡോക്ടർമാർ പറഞ്ഞത് അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്. കാരണം, ഞങ്ങൾ ഡോക്ടർമാരല്ല. ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? സുഖ്വീന്ദർ സിങ് കൈമലർത്തി.
സുഖ്വീന്ദറുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധത്തെ തുടർന്നാണ് ഗുർവീന്ദറിെൻറ മൃതദേഹം രണ്ടാമതും പോസ്റ്റുമോർട്ടം നടത്തിയത്. ലഖ്നോവിൽനിന്ന് ബഹ്റൈച്ചിൽ എത്തിയ നാലു മുതിർന്ന ഡോക്ടർമാർ ഇതിന് എത്തിയിരുന്നു. ചക്രത്തിനിടയിൽ പെട്ടാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മന്ത്രിയും മകനും ഗൂഢാലോചന നടത്തിയെന്ന് ടികോണിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.