Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫെബ്രുവരി 16ന് ബന്ദ്...

ഫെബ്രുവരി 16ന് ബന്ദ് വിജയിപ്പിക്കണമെന്ന് കർഷക, തൊഴിലാളി സംഘടനകൾ; റിപബ്ലിക് ദിനത്തിൽ ജില്ലാകേന്ദ്രങ്ങളിൽ ട്രാക്‌ടർ, വാഹന റാലി

text_fields
bookmark_border
farmers rally
cancel

ന്യൂഡൽഹി: ഫെബ്രുവരി 16ന്‌ നടത്തുന്ന ഗ്രാമീണബന്ദും വ്യവസായമേഖലാ പണിമുടക്കും വിജയിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ സംയുക്ത കിസാൻ മോർച്ചയും (എസ്‌കെഎം) കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ സംയുക്തവേദിയും ആഹ്വാനം ചെയ്‌തു. വിദ്യാർഥികൾ, യുവജനങ്ങൾ, വനിതകൾ, ചെറുകിട വ്യാപാരികൾ, മാധ്യമപ്രവർത്തകർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലുള്ളവരും പ്രക്ഷോഭം വിജയിപ്പിക്കാൻ രംഗത്തിറങ്ങണം.

റിപബ്ലിക് ദിനത്തിൽ ജില്ലാകേന്ദ്രങ്ങളിൽ എസ്‌.കെ.എം പ്രഖ്യാപിച്ച ട്രാക്‌ടർ/വാഹന റാലികൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഫെഡറേഷനുകളും അസോസിയേഷനുകളും നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

മൊത്തം കൃഷിച്ചെലവുകൾക്ക്‌ പുറമേ 50 ശതമാനം ലാഭവും കൂട്ടിച്ചേർത്തുള്ള മിനിമം താങ്ങുവില പ്രഖ്യാപിക്കുക, വിളസംഭരണം ഉറപ്പാക്കുക, ലഖിംപുർഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിന്‌ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയെ പുറത്താക്കുക, വിവാദതൊഴിൽച്ചട്ടങ്ങൾ റദ്ദാക്കുക, അസംഘടിത മേഖലയിൽ തൊഴിലാളികളുടെ മിനിമം വേതനം 26,000 രൂപയായി നിശ്ചയിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക- തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmerBharat Bandh
News Summary - Farmer groups to observe 'Bharat Bandh' on Feb 16
Next Story