മഹാരാഷ്ട്രയിൽ കർഷകൻ ജീവനൊടുക്കി
text_fieldsനാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊ ടുക്കി. ബാങ്കിൽനിന്നു നാലു ലക്ഷം രൂപ വായ്പയെടുത്തിരുന്നതായും ജില്ലയിൽ ഇൗ വർഷം നടക്കുന്ന 108ാമത്തെ കർഷക ആത്മഹത്യയാണിതെന്നും പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. മാലേഗാവ് മേഖലയിലെ മൗജെ വാജിർഖേദ് ഗ്രാമത്തിലെ നിലേഷ് ധർമരാജ് ഹ്യാലിജ് എന്ന 28കാരനാണ് തൂങ്ങിമരിച്ചതെന്ന് തഹസിൽദാർ ജ്യോതി ദേവരെ അറിയിച്ചു.
നവംബറിൽ മാത്രം 15 പേരും ഡിസംബറിൽ ഒമ്പതുപേരും ഇത്തരത്തിൽ മരിച്ചു. ഇൗ മാസം 12ന് പ്രഭാകർ വാല്മീകിയെന്ന 40കാരനായ കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയിരുന്നു. ബാങ്ക് വായ്പയും വിളനാശവും കാലാവസ്ഥ വ്യതിയാനവും സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.