തക്കാളി തോട്ടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച് കർഷകൻ
text_fieldsമുംബൈ: രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്നതിനിടെ മോഷണം തടയാൻ കൃഷിയിടത്തിൽ സി.സി.ടി.വി കാമറ സ്ഥാപിച്ച് കർഷകൻ. മഹാരാഷ്ട്ര ഛത്രപതി സാംബജി നഗറിലാണ് സംഭവം. ശരത് റാവത്ത് എന്ന കർഷകനാണ് 22,000 രൂപ ചെലവിട്ട് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. മഹാരാഷ്ട്രയിൽ കിലോക്ക് 160 രൂപ വരെയാണ് നിലവിൽ തക്കാളി വില.
വില വർധിച്ചതോടെ പലയിടത്തും തക്കാളി മോഷണവും കവർച്ചയും റിപ്പോർട്ട് ചെയ്തിരുന്നു. കർണാടകയിലെ കോലാറിൽനിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളിയും ലോറിയും കഴിഞ്ഞ ദിവസം കാണാതായിരുന്നു.
ഝാർഖണ്ഡിൽ പച്ചക്കറി മാർക്കറ്റിലെ കടകളിൽനിന്ന് 40 കിലോ തക്കാളി മോഷണം പോയ സംഭവവും ഉണ്ടായി. 66 കടകളിൽ നിന്നായാണ് മോഷണം. തക്കാളിയോടൊപ്പം 10 കിലോഗ്രാം ഇഞ്ചിയും രണ്ട് ലക്ഷം വിലമതിക്കുന്ന ത്രാസുകളും മോഷണം പോയിട്ടുണ്ടെന്ന് കച്ചവടക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉത്തരേന്ത്യയിലുണ്ടായ കനത്ത മഴയാണ് തക്കാളി വില കുതിച്ചുയരാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.