കർഷക പ്രശ്നങ്ങൾ: തമിഴ്നാട്ടിൽ ബന്ദ് തുടങ്ങി
text_fieldsചെന്നൈ: കർഷക പ്രശ്നങ്ങൾ, അയൽ സംസ്ഥാനങ്ങളുമായുള്ള ജലതർക്കങ്ങൾ തുടങ്ങി 19 ആവശ്യങ്ങളുമായി പ്രതിപക്ഷമായ ഡി.എം.കെ ആഹ്വാനം ചെയ്ത ബന്ദ് തമിഴ്നാട്ടിൽ ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുമണിവരെയാണ്. ഡി.എം.കെയെ കൂടാതെ സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവക്ക് പുറമെ സി.പി.െഎ, സി.പി.എം, വിടുതലൈ ചിറുതൈകൾ കക്ഷി, മനിതനേയ മക്കൾ കക്ഷി, എം.ജി.ആർ കഴകം, ദ്രാവിഡ കഴകം തുടങ്ങിയ പാർട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്.
കർഷകർ, വ്യാപാരികൾ, സിനിമ, മത്സ്യ, ഗതാഗത മേഖകളിലെ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും െപട്രോൾ പമ്പുകളും സിനിമ തിയറ്ററുകളും അടച്ചിടുമെന്ന് ബന്ധപ്പെട്ട സംഘടനകൾ അറിയിച്ചു. െട്രയിൻ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയില്ല. പ്രതിപക്ഷ പാർട്ടികളായ പി.എം.കെ, ഡി.എം.ഡി.കെ, എം.ഡി.എം.കെ, ബി.ജെ.പി തുടങ്ങിയവർ സമരത്തിൽ പെങ്കടുക്കുന്നില്ല.
ശമ്പള പരിഷ്കരണം, കോൺട്രിബ്യൂട്ടറി െപൻഷൻ നിർത്തലാക്കി പഴയ പദ്ധതി നടപ്പാക്കുക തുടങ്ങി 21 ഇന ആവശ്യങ്ങളുമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്നു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടർമാർ ഒഴികെ ആരോഗ്യ മേഖലയിലുള്ളവരും സമരത്തിൽ പെങ്കടുക്കും. പണിമുടക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാജേന്ദ്ര ബാലാജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.