പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി കർഷക നേതാവ് ഗുർണാം സിങ് ചാദുനി
text_fieldsന്യൂഡൽഹി: പഞ്ചാബ് ഉൾപ്പെടെയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനൊരുങ്ങി കർഷക നേതാവ് ഗുർണാം സിങ് ചാദുനി. ശനിയാഴ്ച ഛണ്ഡീഗഡിൽവെച്ച് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമുണ്ടാകും.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ ഒരു വർഷം നീണ്ട പ്രക്ഷോഭത്തിന് ശേഷം ഉയർന്നുവരുന്ന ആദ്യ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമാകും ഇത്.
സംയുക്ത കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിലെ അംഗമായിരുന്നു ഗുർണാം സിങ് ചാദുനിയും. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മോദി സർക്കാറുമായി ചർച്ച നടത്തിയവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.
കേന്ദ്രസർക്കാറിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭം ഡിസംബർ ഒമ്പതിന് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞമാസം മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. തുടർന്ന് ഇരുസഭകളിലും നിയമം പിൻവലിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.