കർഷകക്കൊലയിൽ സുപ്രീംകോടതി, എത്ര പേർ അറസ്റ്റിലായി?
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ എത്ര പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് സുപ്രീംകോടതി. നിർഭാഗ്യകരമായ ഈ സംഭവത്തിൽ ആർക്കെതിരെയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തർപ്രദേശ് സർക്കാറിേനാട് ചോദിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനു പുറമെ ജുഡീഷ്യൽ കമീഷനും ഉണ്ടാക്കിയെന്ന ഉത്തർപ്രദേശ് സർക്കാറിെൻറ വാദം തള്ളിയ കോടതി, തൽസ്ഥിതി റിേപ്പാർട്ട് ഇന്നുതന്നെ സമർപ്പിക്കാൻ ഉത്തരവിട്ടു. കർഷകരും മാധ്യമപ്രവർത്തകനും അടക്കം കൊല്ലപ്പെട്ട എട്ടുപേരെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
റിട്ടയേഡ് ഹൈകോടതി ജഡ്ജി നയിക്കുന്ന ജുഡീഷ്യൽ കമീഷനെ അന്വേഷണത്തിന് നിയോഗിച്ചുവെന്നും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തുവെന്നും യു.പി സർക്കാറിെൻറ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഗരിമ പ്രസാദ് ബോധിപ്പിച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചു. ''നിങ്ങൾ സംഭവത്തെ സമീപിച്ചതും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതും ശരിയായ രീതിയിലല്ല എന്നാണ് പരാതി'' എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഹൈകോടതിയുടെ മുമ്പാകെയുള്ള പൊതുതാൽപര്യ ഹരജികളുടെ സ്ഥിതി എന്തായെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ വിശദാംശങ്ങൾ കിട്ടുമെന്നും വെള്ളിയാഴ്ച വാദം കേൾക്കാമെന്നുമായിരുന്നു എ.എ.ജിയുടെ മറുപടി. ഹൈകോടതിയിൽ എന്തു സംഭവിച്ചുവെന്ന് അറിയിക്കണമെന്നുകൂടി നിർദേശിച്ച് കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് മാറ്റി.
കർഷകരും മറ്റുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ആരാണ് പ്രതികളെന്നും ആർക്കെതിരെയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതെന്നും ആരൊക്കെ അറസ്റ്റിലായെന്നും തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് ജ. സൂര്യകാന്ത് തുടർന്നു. കൊല്ലപ്പെട്ട ലവ്പ്രീത് സിങ്ങിെൻറ മാതാവ് അമൃത്പാൽ സിങ് ഖൽസ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന സന്ദേശം വായിച്ച ചീഫ് ജസ്റ്റിസ് അവരെ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് എല്ലാ ചികിത്സസൗകര്യങ്ങളും ലഭ്യമാക്കാനും ഉത്തരവിട്ടു.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ അഡ്വ. ശിവ്കുമാർ ത്രിപാഠി അടക്കം രണ്ട് അഭിഭാഷകർ ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് കത്തെഴുതിയതിനെ തുടർന്നാണ് സുപ്രീംകോടതി രണ്ടാമതും സംഭവത്തിൽ ഇടപെട്ടത്. സുപ്രീംകോടതിക്ക് രണ്ട് അഭിഭാഷകർ അയച്ച കത്തുകൾ പൊതുതാൽപര്യ ഹരജിയായി പരിഗണിക്കാൻ തീരുമാനിച്ചതായിരുന്നുവെന്നും എന്നാൽ സുപ്രീംകോടതി രജിസ്ട്രി അത് സ്വമേധയാ കേസാക്കുകയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
നേരേത്ത ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തിട്ടും കർഷകർ എന്തിനാണിപ്പോഴും സമരം ചെയ്യുന്നത് എന്നാണ് ചോദിച്ചത്. എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തമേൽക്കാൻ ആരുമുണ്ടാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
റിട്ട. ജഡ്ജി അന്വേഷണ കമീഷൻ
ലഖിംപുർ സംഭവത്തിൽ ജുഡീഷ്യൽ കമീഷനെ പ്രഖ്യാപിച്ച് യു.പി സർക്കാർ. അലഹബാദ് ഹൈകോടതി റിട്ട. ജഡ്ജി പ്രദീപ്കുമാർ ശ്രീവാസ്തവയാണ് അന്വേഷണം നടത്തുക. രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. രാകേഷ് ടികായത് അടക്കമുള്ള കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ജുഡീഷ്യൽ അന്വേഷണം സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, സിറ്റിങ് ജഡ്ജി സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ടുവെച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.