‘കരടി’യാനയുടെ തുമ്പിക്കൈക്ക് മുമ്പിൽപ്പെട്ട് കർഷകർ; രക്ഷപ്പെട്ടത് കാറിനടിയിൽ കയറി -ദൃശ്യങ്ങൾ പുറത്ത്
text_fieldsഹാസൻ: കാട്ടാനയുടെ തുമ്പിക്കൈക്ക് മുമ്പിൽ നിന്ന് കർഷകർ രക്ഷപ്പെടുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്ത്. മാർച്ച് മൂന്നിന് കർണാടകയിലെ ഹാസൻ ജില്ലയിലെ കേശ്ഗുളി ഗ്രാമത്തിലുണ്ടായ സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അടക്കാ തോട്ടത്തിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന കർഷകർക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ജീവനും കൊണ്ട് ഓടിയ മധ്യവയസ്കനായ കർഷകൻ കൃഷിയിടത്തിന് സമീപത്തെ വീട്ടിനുള്ളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിരുന്നു.
ഉടൻ തന്നെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിനടിയിൽ കയറി കർഷകൻ ഒളിക്കുകയായിരുന്നു. കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്ന മറ്റൊരു കർഷകനെയും ദൃശ്യങ്ങളിൽ കാണാം.
കർഷകരെ ആക്രമിച്ച കാട്ടാനയെ ‘കരടി’യാന എന്നാണ് അറിയപ്പെടുന്നത്. ജനുവരി നാലിന് ബേലൂരിന് സമീപം കാട്ടാനയുടെ ആക്രമണത്തിൽ വസന്ത് എന്നയാൾ കൊലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.