കർഷക സമരം: 72 മണിക്കൂർ സത്യാഗ്രഹവുമായി ജ്യോതിരാദിത്യ സിന്ധ്യ
text_fieldsഭോപാൽ: മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാെൻറ സമാധാന നിരാഹാരത്തിനു ബദലായി കോൺഗ്രസ് എം.പി ജ്യോതിരാദിത്യ സിന്ധ്യ 72 മണിക്കൂർ സത്യാഗ്രഹം തുടങ്ങുന്നു. മധ്യപ്രദേശിലെ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണെമന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. ജൂൺ 14 സത്യാഗ്രഹമിരിക്കുെമന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഗുണ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് സിന്ധ്യ. മന്ത്സൗറിൽ പ്രക്ഷോഭകർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ആറ് കർഷകരുടെയും ബന്ധുക്കളെ സിന്ധ്യ സന്ദർശിക്കും. നേരത്തെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മന്ത്സൗർ സന്ദർശിക്കുന്നതിൽ നിന്നും കർഷക കുടുംബങ്ങളെ കാണുന്നതിൽ നിന്നും പൊലീസ് തടഞ്ഞിരുന്നു. ക്രമസമാധാനപാലനം നടപ്പാക്കാൻ സാധിക്കാത്ത ശിവ്രാജ് സിങ് ചൗഹാന് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്ന് ആരോപിച്ച കോൺഗ്രസ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട കർഷകരിലൊരാൾ 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിെൻറ അച്ഛനാണ്. നിരാഹാരമിരിക്കുന്നതിനു പകരം ചൗഹാൻ കർഷകെൻറ ഭാര്യയെയും മരിച്ചവരുടെ കുടംബാംഗങ്ങളെയും സന്ദർശിക്കുകയായിരുന്നു ചെേയ്യണ്ടതെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് അജയ് സിങ്പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ബി.െജ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ചൗഹാൻ കർഷക കുടംബങ്ങളെ കാണണമെന്നും സംഭവ സ്ഥലം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിരാഹാരമിരിക്കുന്നതിനു പകരം കർഷകരെ കണ്ട് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ കർഷകരെ പിന്തുണച്ച് ശിവസേന അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും ശിവസേനയുടെ മാധ്യമ വാക്താവ് അപൂർവ ദുബെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.