ഉള്ളിവില: ആറു രൂപ മുഖ്യമന്ത്രിക്ക് അയച്ച് കർഷകെൻറ പ്രതിഷേധം
text_fieldsമുംബൈ: ഉള്ളിവില കൂപ്പുകുത്തിയതോടെ കണ്ണീരണിഞ്ഞ മഹാരാഷ്ട്രയിലെ ഉള്ളി കർഷകരുടെ പ്രതിഷേധം ശക്തിയാർജിക്കുന്നു. മിച്ചംവന്ന കാശ് മുഖ്യമന്ത്രിക്ക് അയച്ചും സർക്കാറി െനതിരെ പരിഹാസ പോസ്റ്ററുകൾ പതിച്ചും ചില്ലറ വിൽപന വിപണിയെക്കാൾ വിലകുറച്ച് നേ രിട്ട് വിറ്റുമൊക്കെയാണ് പ്രതിഷേധം.
അഹമദ്നഗറിലെ കർഷകൻ ശ്രേയസ് അബാലെയാണ ് ഉള്ളി വിറ്റുകിട്ടിയ കാശിൽ മിച്ചംവന്ന ആറു രൂപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മണിയോർഡർ അയച്ച് പ്രതിഷേധം അറിയിച്ചത്. രണ്ട് ലക്ഷം രൂപയോളം ചെലവാക്കി കൃഷി ചെയ്തു കിട്ടിയ 2657 കിലോ ഉള്ളിക്ക് 2916 രൂപയാണ് സൻഗംനെർ മൊത്ത വിൽപന വിപണിയിൽനിന്ന് ശ്രേയസിന് ലഭിച്ചത്.
വണ്ടിക്കൂലിയും ചുമട്ടുകൂലിയും കിഴിച്ച് ബാക്കിയായത് വെറും ആറു രൂപ മാത്രം. നിരാശനായ ശ്രേയസ് കർഷകദുരിതത്തിലേക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധയാകർഷിക്കാൻ മിച്ചംവന്നത് മണിയോർഡർ അയക്കുകയായിരുന്നു. കൃഷിക്കായി എടുത്ത കടം എങ്ങനെ വീട്ടുമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ശ്രേയസ്.
750 കിലോ ഉള്ളിക്ക് കിട്ടിയ 1064 രൂപ നാസികിലെ സഞ്ജയ് സാത്തെ പ്രധാനമന്ത്രിക്ക് അയച്ചത് ദിവസങ്ങൾക്കു മുമ്പാണ്. അഹ്മദ്നഗറിലെ നെവാസയിൽ ‘ഉള്ളിവില തീരെ കുറച്ചതിൽ’ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നന്ദി പറയുന്ന പരിഹാസ പോസ്റ്റുകൾ പതിച്ചും 20 ക്വിൻറൽ ഉള്ളി സൗജന്യമായി നൽകിയുമാണ് കർഷകർ പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.