ചന്തയിലെത്തിക്കാനുള്ള തുക പോലും വിലയായി കിട്ടിയില്ല; വെളുത്തുള്ളിക്ക് തീയിട്ട് കർഷകൻ
text_fieldsഭോപാൽ: വിപണിയിൽ മെച്ചപ്പെട്ട വില ലഭിക്കാത്തതിൽ മനംനൊന്ത് വെളുത്തുള്ളിക്ക് തീയിട്ട് കർഷകൻ. മധ്യപ്രദേശിലെ മന്ദ്സോർ കാർഷികോൽപാദക സമിതിയിൽ ഉജ്ജയിനിയിലെ മഹിത്പുർ നിവാസിയായ ശങ്കർ സിർഫിറ ആണ് ലേല സ്ഥലത്ത് വെളുത്തുള്ളി തീയിട്ട് നശിപ്പിച്ചത്.
ചന്തയിൽ ചരക്കെത്തിച്ചത് 5000 രൂപ മുടക്കിയാണെന്നും 1100 രൂപ തരാമെന്നാണ് ചന്തയിൽ നിന്ന് പറയുന്നതെന്നും അതിലും നല്ലത് കത്തിച്ചു കളയുകയാണെന്നും ശങ്കർ സിർഫിറ പറഞ്ഞു.
ശനിയാഴ്ച കൊണ്ടുവന്ന 8000 ചാക്ക് വെളുത്തുള്ളി ഗുണനിലവാരം കുറവായതിനാൽ ക്വിൻറലിന് 1400 രൂപക്കാണ് ലേലത്തിൽപോയതെന്ന് മാർക്കറ്റ് ഇൻസ്പെക്ടർ ജഗദീഷ് ബാബർ പറയുന്നു. അതേസമയം, രണ്ടരലക്ഷം രൂപ മുടക്കി കൃഷിചെയ്തിട്ടും ഒരുലക്ഷം മാത്രമാണ് ലഭിച്ചതെന്നും 150 കിലോ വെളുത്തുള്ളി തീയിട്ട് നശിപ്പിച്ചതായും കർഷകനായ ശങ്കർ സിർഫിറ വ്യക്തമാക്കുന്നു. അതേസമയം, സംഭവം ആസൂത്രിതമാണെന്നാരോപിച്ച് മാർക്കറ്റ് ഉദ്യോഗസ്ഥൻ പൊലീസിൽ പരാതി നൽകി. തീയിട്ടപ്പോൾ മറ്റു കർഷകരുടെ ഉൽപന്നങ്ങൾക്കൊന്നും നാശം സംഭവിച്ചിട്ടില്ലെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.