കർണാടകയിൽ കർഷക ആത്മഹത്യ കുറഞ്ഞതായി കണക്കുകൾ
text_fieldsബംഗളൂരു: 2024-25 വർഷത്തിൽ സംസ്ഥാനത്ത് കർഷക ആത്മഹത്യ തീരെകുറഞ്ഞതായി കണക്കുകൾ. 2022-23 വർഷത്തിൽ 922, 2023-24ൽ 1061 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം ഇതുവരെയായി 346 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗാരന്റി സ്കീമുകളും കർഷക സൗഹൃദപദ്ധതികളുമാണ് ആത്മഹത്യ നിരക്ക് കുറക്കാനിടയാക്കിയതെന്നാണ് കരുതുന്നത്.
2022 മുതൽ വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടായ വിളനാശത്തെ തുടർന്ന് 2329 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നാണ് റവന്യൂ വകുപ്പിന്റെ കണക്കുകൾ. ഗാരന്റി സ്കീമുകൾക്ക് പുറമെ, കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കാർഷിക വായ്പക്ക് അമിതപലിശ ചുമത്തുന്നത് നിരീക്ഷിക്കുക, പലിശരഹിത വായ്പകൾ തുടങ്ങിയവയെല്ലാം ആത്മഹത്യനിരക്ക് കുറക്കാൻ സഹായിച്ചിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.