കർഷക ആത്മഹത്യ വ്യക്തിപരമായ കാരണം കൊണ്ടെന്ന് മധ്യപ്രദേശ് മന്ത്രി
text_fieldsന്യുഡൽഹി: കർഷകൻ ആത്മഹത്യചെയ്തത് വ്യക്തിപരമായ കാരണങ്ങൾകൊണ്ടാകാമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. ഒരു കർഷകൻ ആത്മഹത ചെയ്തു എന്നതിനർഥം അയാൾ കടക്കെണിയിലാണ് എന്നല്ല. ആത്മഹത്യക്ക് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്സൗറിൽ പ്രക്ഷോഭത്തിനിെട മരിച്ച കർഷകരുൈട കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ സന്ദർശിക്കാനിരിക്കെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. മുഖ്യമന്ത്രിയുെട സന്ദർശനം പ്രമാണിച്ച് പ്രദേശത്തെ നിരോധനാജ്ഞ റദ്ദാക്കി.
പ്രക്ഷോഭത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ ആറു കർഷകരാണ് മരിച്ചത്. അതേ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോൺഗ്രസ് ൈവസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയടക്കമുള്ള രാഷ്ട്രീയ നേതാക്കളെ പ്രദേശം സന്ദർശിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.