ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികളെ വിമാനത്തിൽ വീട്ടിലേക്കയച്ച കർഷകൻ ക്ഷേത്രത്തിൽ മരിച്ച നിലയിൽ
text_fieldsന്യൂഡൽഹി: 2020ലെ കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ വിമാനത്തിൽ നാട്ടിലേക്ക് അയച്ച കൂൺ കർഷകനെ ബുധനാഴ്ച ഡൽഹിയിലെ ക്ഷേത്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് പ്രേരിതമായ ലോക്ക്ഡൗണിൽ ഒറ്റപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റക്കാർ അവരുടെ ഗ്രാമങ്ങളിൽ എത്താൻ പാടുപെടുന്ന സമയത്ത്, തന്റെ ജീവനക്കാർക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തുനൽകിയതിനെ തുടർന്നാണ് 55കാരനായ പപ്പൻ സിംഗ് ഗെഹ്‌ലോട്ട് രാജ്യവ്യാപക ശ്രദ്ധ പിടിച്ചുപറ്റിയത്.
രാജ്യതലസ്ഥാനത്തെ അലിപൂർ പ്രദേശത്തെ തന്റെ വീടിന് മുന്നിലുള്ള ക്ഷേത്രത്തിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കർഷകനെ കണ്ടെത്തിയത്. 'അസുഖമാണ്' ആത്മഹത്യക്ക് കാരണമെന്ന ഗെഹ്‌ലോട്ടിന്റെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. ഗെലോട്ടിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയി, കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോവിഡ് സാഹചര്യം മാറിയ ഘട്ടത്തിൽ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ വിമാനത്തിന് ടിക്കറ്റ് എടുത്ത് നൽകിയതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.