മധ്യപ്രദേശിൽ കർഷകരെ പൊലീസ് വസ്ത്രമഴിച്ച് മർദിച്ചു
text_fieldsഭോപാൽ: കോൺഗ്രസ് നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചിൽ പെങ്കടുത്ത് മടങ്ങിയ കർഷകരെ പൊലീസ് സ്റ്റേഷനിൽ വസ്ത്രമഴിച്ച് മർദിച്ചു. മധ്യപ്രദേശിലെ തികാംഗഢ് ദേഹാത് സ്റ്റേഷനിലാണ് സംഭവം. വിവാദമായതിനെ തുടർന്ന് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിച്ച് തികാംഗഢ് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ ആയിരക്കണക്കിന് കർഷകരാണ് പെങ്കടുത്തത്. എന്നാൽ, സമരക്കാരെ കാണാനോ അവരിൽനിന്ന് നിവേദനം സ്വീകരിക്കാനോ ജില്ല കലക്ടർ തയാറായില്ല. മാത്രമല്ല, കർഷകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. 20ലേറെ പേർക്ക് പരിക്കേറ്റു.
ഇൗ സംഭവത്തിനുശേഷം, സമരക്കാരിൽ 40ഒാളം േപർ വൈകീട്ട് ട്രാക്ടറിൽ മടങ്ങുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോവുകയും അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുകയും ചെയ്തു. മാത്രമല്ല, പലർക്കും ക്രൂരമർദനമേറ്റു. ഇതോടെ സ്റ്റേഷനിൽനിന്ന് കൂട്ടനിലവിളിയുയർന്നു.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഉത്തരവിട്ടു. വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കലക്ടറേറ്റ് മാർച്ചിനിടെ സമരക്കാർ കല്ലേറ് നടത്തിയെന്നും എട്ട് പൊലീസുകാർക്ക് പരിക്കേറ്റെന്നും പറഞ്ഞ പൊലീസ് സൂപ്രണ്ട് കുമാർ പ്രതീക്, അക്രമം തടയാനാണ് ലാത്തിച്ചാർജ് നടത്തിയതെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.