Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers press conference
cancel
Homechevron_rightNewschevron_rightIndiachevron_rightട്രാക്​ടർ റാലി...

ട്രാക്​ടർ റാലി അല​ങ്കോലപ്പെടുത്തി കർഷകനേതാക്കളെ കൊല്ലാൻ പദ്ധതി​; അക്രമിയെ പിടികൂടി കർഷകർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ കർഷക നേതാക്കളെ വെടിവെച്ചുകൊല്ലാൻ പദ്ധതിയി​ട്ടെന്ന് കർഷക സംഘടനകൾ​. നാലു നേതാക്ക​െള കൊലപ്പെടുത്തുന്നതിനായി രണ്ടു സംഘങ്ങളെ നിയോഗിച്ചെന്നും റിപ്പബ്ലിക് ദിനത​ 26ലെ ട്രാക്​ടർ റാലി തടസപ്പെടുത്തുകയാണ്​ ലക്ഷ്യമെന്നും കർഷകർ പറഞ്ഞു.

​വെള്ളിയാഴ്ച വൈകിട്ട്​ നാടകീയ സംഭവങ്ങളാണ്​ ഡൽഹി സിംഘു അതിർത്തിയിൽ അരങ്ങേറിയത്​. കർഷക നേതാക്കളെ ആക്രമിക്കാനെത്തിയ വ്യക്തിയെ വെള്ളിയാഴ്ച രാത്രിയോടെ കർഷകർ പിടികൂടുകയായിരുന്നു. തുടർന്ന്​ മുഖംമൂടി ധരിപ്പിച്ച്​ ഇയാ​െള മാധ്യമങ്ങൾക്ക്​ മുമ്പിൽ ഹാജരാക്കിയ ശേഷം മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ കൈമാറി.

കർഷക സമരം അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന കർഷകരുടെ ആരോപണ​ങ്ങളെ ശരിവെക്കുന്നതായിരുന്നു വെള്ളിയാഴ്ചയിലെ സംഭവം. ട്രാക്​ടർ റാലി തടസ്സപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ഗൂഡാലോചനയിൽ പൊലീസുകാർക്കും പങ്കുണ്ടെന്ന്​ കർഷകർ ആരോപിച്ചു.

കർഷകർ പിടികൂടിയ അക്രമിയും മാധ്യമങ്ങളോട്​ സംസാരിച്ചു. 'ജനുവരി 26ലെ ട്രാക്​ടർ റാലി അല​ങ്കോലമാക്കാനായിരുന്നു പദ്ധതി. പൊലീസ്​ യൂനിഫോമിൽ കർഷക റാലിയിലെത്തുന്ന ഒരു ഡസനോളം വരുന്ന സംഘാംഗങ്ങൾ കർഷകരെ വഴിതെറ്റിക്കും. വെടിവെച്ച്​ കൊലപ്പെട​ുത്തേണ്ട നാലുപേരുടെ ഫോ​ട്ടോ കൈമാറിയിരുന്നു. തങ്ങ​െള നിയന്ത്രിക്കുന്നതിൽ ഒരാൾ പൊലീസുകാരനാണ്​' -അക്രമി മാധ്യമങ്ങളോട്​ പറഞ്ഞു.

രണ്ടു സംഘങ്ങളായാണ്​ പ്രവർത്തനം. ജനുവരി 19ന്​ താൻ പ്രക്ഷോഭ സ്​ഥലത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ കൈവശം ആയുധമു​​േണ്ടായെന്ന്​ മനസിലാക്കാൻ തന്നോട്​ ആവശ്യപ്പെട്ടിരുന്നതായും അക്രമി പറഞ്ഞു.

ജനുവരി 26ന്​ റാലി നടക്കു​േമ്പാൾ കർഷകരോട്​ പിന്തിരിഞ്ഞുപോകാൻ പൊലീസ്​ ആദ്യം മുന്നറിയിപ്പ്​ നൽകും. പിന്മാറാൻ തയാറായി​െല്ലങ്കിൽ ആദ്യം കാൽമുട്ടിന്​ കീഴിൽ വെടിവെക്കാനായിരുന്നു നിർദേശം. പ്രക്ഷോഭത്തിൽ കർഷകർ തോക്കുപയോഗിക്കുന്നതായി തെറ്റിദ്ധരിപ്പിക്കാൻ പത്തംഗ സംഘം പിന്നിൽ നിന്ന്​ വെടിയുതിർക്കുമെന്നും അക്രമി പറഞ്ഞു. പ്രതിഫലമായി 10,000 രൂപയായിരുന്നു വാഗ്​ദാനമെന്നും അക്രമി കൂട്ടിച്ചേർത്തു.

പ്രതിഷേധ സ്​ഥലത്തിന്​ സമീപത്ത്​ കർഷകർ ഒരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന്​ ആരോപിച്ച്​ മോർച്ചയെ അപകീർത്തിപ്പെടുത്താനായിരുന്നു പിടികൂടിയ അക്രമിയുടെ ആദ്യശ്രമമെന്ന്​ ഭാരത്​ കിസാൻ മോർച്ച നേതാവ്​ ജഗ്​ജീത്​ സിങ്​ പറഞ്ഞു. പിടികൂടിയപ്പോൾ പ്രതിഷേധക്കാർ ആയുധം കൈവശം സൂക്ഷിക്കു​ന്ന​ുണ്ടോയെന്ന്​ മനസിലാക്കാൻ എത്തിയതാണെന്ന് ഇയാൾ​ പറഞ്ഞു. പിന്നീട്​ കൂടുതൽ ചോദ്യം ചെയ്​തതോടെ സത്യം പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖംമൂടി ധരിച്ച വ്യക്തിയെക്കുറിച്ച്​ കുടുതൽ കാര്യങ്ങൾ അറിയില്ലെന്നും ഈ സമയം വരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും ഡൽഹി പൊലീസ്​ പറഞ്ഞു. അക്രമിയെ കർഷകർ ഹരിയാന പൊലീസിന്​ കൈമാറി. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ്​ സ്​റ്റേഷനിലെത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Singhu BorderFarm Laws
Next Story