കർഷകരുെട ഭാരത് ബന്ദ് ഇന്ന്
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ സമരം നടത്തുന്ന കർഷകരുടെ ഭാരത് ബന്ദ് ഇന്ന്. സമരം നാലുമാസം പിന്നിടുന്ന വേളയിലാണ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് വ്യക്തമാക്കി കർഷകരുടെ സംയുക്ത കിസാൻ മോർച്ച ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയുള്ള ബന്ദിൽനിന്ന് കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
ഭാരത് ബന്ദ് വിജയമാക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. കർഷകരുടെ ആവശ്യം അംഗീകരിക്കാതെ സമരത്തെത്തന്നെ അവിശ്വസിക്കുന്ന തരത്തിലേക്ക് സർക്കാർ മാറിയെന്ന് മോർച്ച കുറ്റപ്പെടുത്തി.
റോഡ്, റെയിൽ ഗതാഗതങ്ങളും പൊതുസ്ഥാപനങ്ങളും അടച്ചിട്ട് രാജ്യത്തിെൻറ അന്നദാതാക്കളോട് ഐക്യദാർഢ്യം കാണിക്കണമെന്ന് മോർച്ച ആവശ്യപ്പെട്ടു. ഈ മാസം 28ന് ഹോളി ദിവസം കാർഷിക നിയമങ്ങൾ കത്തിക്കുമെന്നും സമരസമിതി അറിയിച്ചു. ചൊവ്വാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പന്തം കൊളുത്തി പ്രകടനങ്ങൾ നടന്നിരുന്നു. മാർച്ച് 15ന് ട്രേഡ് യൂനിയൻ സംഘടനകൾക്കൊപ്പം രാജ്യവ്യാപകമായ പ്രക്ഷോഭത്തിലും കർഷകർ പങ്കുചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.