‘വോട്ടെണ്ണൽ സുതാര്യമാകണം’- തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി കിസാൻ മോർച്ച
text_fieldsന്യൂഡൽഹി: സ്വതന്ത്രവും സുതാര്യവുമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് തുറന്ന കത്തെഴുതി സംയുക്ത കിസാൻ മോർച്ച. ‘‘ജനവിധി അട്ടിമറിച്ച് നിലവിലെ ഭരണകൂടത്തിന് അധികാരത്തിൽ അള്ളിപ്പിടിച്ചുനിൽക്കാനായി വോട്ടെണ്ണൽ പ്രക്രിയയിൽ കൃത്രിമം കാണിക്കുമെന്ന സംശയം രാജ്യത്തുടനീളമുള്ള കർഷകർക്കായി നിങ്ങളുടെ ശ്രദ്ധയിൽപെടുത്തുകയാണ്’’- സംഘടന കത്തിൽ ആവശ്യപ്പെട്ടു.
‘‘മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി, ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ രാജ്യത്തെ കർഷകർ തുറന്നെതിർത്തതാണ്.
താങ്ങുവില, വായ്പ എഴുതിത്തള്ളൽ അടക്കം വിഷയങ്ങളിൽ സംയുക്ത കിസാൻ മോർച്ചയുമായി രേഖാമൂലമുള്ള കരാർ നടപ്പാക്കുന്നതിൽ ഗുരുതരമായ വഞ്ചനയാണ് നടന്നത്. ബി.ജെ.പിയുടെ കോർപറേറ്റ് നയങ്ങൾ തുറന്നുകാട്ടുക കൂടി ലക്ഷ്യമിട്ടായിരുന്നു എതിർപ്പ്. ‘വൻ പങ്കാളിത്തത്തോടെ സമാധാനപരമായി നടന്ന പ്രതിഷേധങ്ങൾ കർഷകർക്കും തൊഴിലാളികൾക്കും അവശവിഭാഗങ്ങൾക്കും തങ്ങളുടെ ഉപജീവന വിഷയങ്ങൾ തുറന്നുകാണിക്കാൻ അവസരം നൽകിയെന്ന് 40ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ മോർച്ച പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.