കർഷകർ മുന്നോട്ട്; സിംഘുവിൽ പൊലീസ് ബാരിക്കേഡുകളും ട്രക്കുകളും കർഷകർ നീക്കി
text_fieldsന്യൂഡൽഹി: രാജ്യചരിത്രത്തിൽ ആദ്യമായി റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടർ റാലിക്കൊരുങ്ങി കർഷകർ. ഡൽഹി അതിർത്തികളായ സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽനിന്നാണ് റാലി ആരംഭിക്കുക.
സിംഘു അതിർത്തിയിൽ ബാരിക്കേഡുകൾ മറികടന്ന് കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പഞ്ചാബിന്‍റെ നേതൃത്വത്തിലാണ് നീക്കം. പൊലീസ് ബാരിക്കേഡുകൾ ട്രാക്ടറുകൾകൊണ്ട് ഇടിച്ചുനീക്കുകയും പൊലീസ് നിർത്തിയിട്ട ട്രക്കുകൾ നീക്കുകയും ചെയ്തു. ട്രാക്ടറുകളുമായി കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചു.
രാജ്യതലസ്ഥാനത്ത് നൂറുകിലോമീറ്ററിലായിരിക്കും പരേഡ് നടത്തുക. രാജ്യത്തെ ഔദ്യോഗിക റിപബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷമാകും സംയുക്ത കിസാൻ മോർച്ചയുടെ പരേഡ് ആരംഭിക്കുക.
കർഷക പരേഡിനെ തുടർന്ന് ഡൽഹിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കർശന പരിശോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.