കർഷകർ ദിവസം സമ്പാദിക്കുന്നത് 27 രൂപ; അദാനി ഉണ്ടാക്കുന്നത് 1,600 കോടിയെന്ന് പ്രിയങ്ക ഗാന്ധി
text_fieldsകാങ്കർ (ഛത്തീസ്ഗഡ്): ഇന്ത്യയിൽ കർഷകർ പ്രതിദിനം സമ്പാദിക്കുന്നത് 27 രൂപ മാത്രമാണെന്നും അതേസമയം അദാനിയും വ്യവസായികളും 1,600 കോടി രൂപ ദിവസവും ഉണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിന് സമ്പന്നരെകുറിച്ച് മാത്രമാ ണ് ആശങ്കയെന്നും ദരിദ്രരെക്കുറിച്ചോ ഇടത്തരക്കാരെക്കുറിച്ചോ വേവലാതിയില്ലെന്നും അവർ ആരോപിച്ചു. ബിഹാറിൽ നടത്തിയ ജാതി സർവേയുടെ മാതൃകയിൽ സംസ്ഥാനത്തും ജാതി സെൻസസ് നടത്തും.
ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും കോടിക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി നൽകിയ ഉറപ്പിന് എന്ത് സംഭവിച്ചു. ഒരു ചോദ്യം ചോദിക്കുമ്പോഴെല്ലാം മോദി പുതിയ ഉറപ്പ് നൽകുകയാണ്. അദ്ദേഹത്തിന്റെ ഉറപ്പുകൾ പൊള്ളയായ ഗ്യാരണ്ടികളാണെന്നും പ്രിയങ്ക പറഞ്ഞു. തുടർഭരണം ലഭിച്ചാൽ ദരിദ്രർക്ക് പത്ത് ലക്ഷം വീടുകളും പ്രിയങ്ക വാഗ്ദാനം ചെയ്തു.
രാജ്യത്തിന്റെ സ്വത്തുക്കൾ തങ്ങളുടെ വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറുകയും തുടർന്ന് പണം പാർട്ടിയിലേക്ക് തിരിച്ചുവിടുകയും ചെയ്യണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ക്ഷേമമല്ല, അധികാരത്തിൽ തുടരുക എന്നതാണ് അവരുടെ ഏക ലക്ഷ്യം. കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം, നക്‌സലൈറ്റ് ബാധിത സംസ്ഥാനത്തെ അക്രമത്തിന്റെ പിടിയിൽ നിന്ന് കരകയറ്റിയതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.