ലഖിംപുർ ഖേരി കർഷകസമരം അവസാനിപ്പിച്ചു
text_fieldsലഖ്നോ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത കിസാൻ മോർച്ചയുടെ ബാനറിൽ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർ നടത്തിവന്ന ധർണ അവസാനിപ്പിച്ചു. 75 മണിക്കൂർ ധർണ ജില്ല മജിസ്ട്രേറ്റ് സമര സ്ഥലത്തെത്തി നിവേദനം സ്വീകരിച്ചതിനെ തുടർന്ന് നിശ്ചിത സമയത്തിനും മണിക്കൂറുകൾ മുമ്പ് അവസാനിപ്പിക്കുകയായിരുന്നു. സെപ്റ്റംബർ ആറിന് ഡൽഹിയിൽ അധികൃതരുമായി നടത്തുന്ന ചർച്ചക്ക് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത് പറഞ്ഞു.
കേന്ദ്രമന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കുക, ഒരു വർഷം നീണ്ട കർഷകസമരത്തിൽ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുക, 2022ലെ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, കഴിഞ്ഞ വർഷം ലഖിംപുർ ഖേരിയിലുണ്ടായ ആക്രമണത്തിലെ ഇരകൾക്ക് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.