സമരം തുടരാനുള്ളതാണെന്ന്; പണമായും വിളവായും കർഷകരുടെ സംഭാവന ഒഴുകുന്നു
text_fields'ആവശ്യമായ പണമത്രയും തരാൻ കർഷകർ ഒരുക്കമാണ്. ഒരു ഉപാധി മാത്രമാണുള്ളത്, ഡൽഹിയിൽ നിന്ന് തിരിച്ചു പോരുേമ്പാൾ സമരം വിജയിച്ചിട്ടുണ്ടാകണം' - കർഷക സമരത്തിനുള്ള പണപിരിവിനെ കുറിച്ച് പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ ഭാരവാഹി റാം സിങ് ഭൈനിബാഗ പറഞ്ഞതാണിത്. പഞ്ചാബിൽ വിളവെടുപ്പ് കഴിഞ്ഞ കർഷർ സമരത്തിനായി പണവും ധാന്യങ്ങളുമൊക്കെ സംഭാവന ചെയ്യുന്നുണ്ട്.
മാൾവ മേഖലയിലുള്ള കർഷകർ മാത്രം സമരത്തിനായി സംഭാവന ചെയ്തത് 50 ലക്ഷം രൂപയാണ്. ഒാരോ ഗ്രാമവും ലക്ഷങ്ങളാണ് സംഭാവനയായി നൽകുന്നത്. പണമായി നൽകാനില്ലാത്ത കർഷർ അവരുടെ വിളവാണ് സംഭാവന ചെയ്യുന്നത്.
ഭാരതീയ കിസാൻ യൂണിയൻ കഴിഞ്ഞ 11 മാസത്തിനിടെ സമരത്തിനായി 25 കോടി ചെലവഴിച്ചിട്ടുണ്ടെന്നാണ് ഭാരവാഹി റാം സിങ് ഭൈനിബാഗ പറയുന്നത്. ആറുമാസത്തിലൊരിക്കലായിരുന്നു യൂണിയൻ കർഷകരിൽ നിന്ന് പണം പിരിച്ചിരുന്നത്. എന്നാൽ, ഇത്തവണ നിരവധി തവണയാണ് പണം പിരിക്കേണ്ടി വന്നത്. കർഷകരിൽ നിന്നും വർധിച്ച പിന്തുണയാണ് യൂണിയന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
12 ലക്ഷം വരെ നൽകിയ ഗ്രാമങ്ങളുണ്ട്. സംഭാവന നൽകാൻ തീർത്തും പണമില്ലാത്ത കുടുംബങ്ങൾ അവരുടെ വിളവുകൾ സംഭാവന ചെയ്താണ് സമരത്തിന് പിന്തുണ നൽകുന്നത്.
കേന്ദ്രസർക്കാറിെൻറ കർഷക നിയമങ്ങൾക്കെതിരെയാണ് കർഷകർ സമരം ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങളും ലോക്ഡൗണും കാരണം പ്രത്യക്ഷ സമരത്തിെൻറ പ്രസക്തി നഷ്ടമായെങ്കിലും കർഷകർ സമരത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നാണ് സംഭാവനകളുടെ ഒഴുക്ക് സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.