ദീർഘകാല താമസത്തിന് വാർത്താവിനിമയം ശക്തമാക്കാൻ കർഷകർ
text_fieldsന്യൂഡൽഹി: കർഷകസമരം അനിശ്ചിതമായി നീളുന്നതിനിടെ ഡൽഹി അതിർത്തിയിൽ ദീർഘകാലം താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംയുക്ത കർഷക മോർച്ച നേതാക്കൾ തീരുമാനിച്ചു. അതിെൻറ ഭാഗമായി സമരസ്ഥലത്തെ വാർത്താവിനിമയ സൗകര്യങ്ങളും മറ്റു അടിസ്ഥാന സംവിധാനങ്ങളും വർധിപ്പിക്കുമെന്ന് സമരക്കാരുടെ താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ദീപ് ഖത്രി പറഞ്ഞു.
പ്രതിഷേധം നടക്കുന്ന പ്രധാന വേദിയിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിലും വിഡിയോ റെക്കോഡിങ്ങോടു കൂടിയ 100 സി.സി.ടി.വി സ്ഥാപിക്കും. ഇൻറർനെറ്റ് സൗകര്യം തടസ്സമില്ലാതെ കിട്ടാൻ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കാനും പദ്ധതിയുണ്ട്. പ്രഭാഷണങ്ങൾ എല്ലാവർക്കും കേൾക്കുന്നതിന് 700-800 മീറ്റർ ദൂരത്തിൽ എൽ.സി.ഡി സ്ഥാപിക്കും. സമരത്തിനിടെ സാമൂഹികദ്രോഹികൾ നുഴഞ്ഞുകയറാൻ സാധ്യതയുള്ളതിനാൽ യൂനിഫോമിലും അല്ലാതെയുമുള്ള വളൻറിയർമാരെ നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം നിയന്ത്രിക്കുന്നതിന് പുറമെ ഇവർ സമരമേഖലയിൽ പട്രോളിങ് നടത്തും. ലങ്കാർ (സാമൂഹിക അടുക്കള) സംസ്കാരത്തിൽനിന്ന് വരുന്ന തങ്ങൾക്ക് ദീർഘനാൾ താമസിക്കുേമ്പാൾ ഭക്ഷണം പ്രശ്നമാവില്ലെന്ന് കർഷകനായ രഞ്ജിത് സിങ് പറഞ്ഞു. ഗ്രാമങ്ങളിൽനിന്ന് കർഷകർ വരുന്നു. കുറച്ചുകാലം താമസിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങുേമ്പാൾ മറ്റൊരു സംഘം വരുന്നു, ഇതൊരു തുടർപ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.