കൂടുതൽ കർഷകർ ഡൽഹിയിലേക്ക്; സമരം ശക്തമാക്കും
text_fieldsന്യൂഡൽഹി: കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ അഞ്ചാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ ഡൽഹി അതിർത്തികളിൽ തുടരുന്ന സമരം ശക്തമാക്കാൻ കർഷകസംഘടനകൾ. നൂറുകണക്കിന് കർഷകരാണ് ജലന്ധറിൽ നിന്നും പഞ്ചാബിന്‍റെയും ഹരിയാനയുടെയും മറ്റ് ഭാഗങ്ങളിൽ നിന്നും സമരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി പുറപ്പെട്ടത്.
സമരത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ അണിനിരക്കുമെന്നാണ് വിവരം. ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഒപ്പം കരുതിയാണ് കർഷകർ എത്തുന്നത്. ഡൽഹി-ഹരിയാന അതിർത്തിക്ക് പുറമേ ഡൽഹി-നോയിഡ അതിർത്തിയിലും കർഷകർ പ്രക്ഷോഭം തുടരുകയാണ്. ഝാർഖണ്ഡിൽ നിന്നും കൂടുതൽ കർഷകർ ഇവിടേക്ക്് എത്തുകയാണ്.
നേരത്തെ, ഗുജറാത്തിലെയും രാജസ്ഥാനിലെയും കർഷകർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇവിടങ്ങളിൽ നിന്നും വരുംദിവസങ്ങളിൽ കൂടുതൽ കർഷകരെത്തും. അസമിൽ നിന്നുള്ള കർഷകരും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, എട്ടാം തിയതി നടത്താൻ ആഹ്വാനം ചെയ്ത ഭാരത് ബന്ദിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകസംഘടനകൾ അറിയിച്ചു. വിവാദ നിയമങ്ങൾ പിൻവലിക്കാതെ യാതൊരു ഒത്തുതീർപ്പിനും തയാറല്ലെന്നാണ് കർഷകരുടെ ഉറച്ച നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.