കാർഷിക നിയമം: സർക്കാറിനെതിരെ താക്കീതുമായി കോൺഗ്രസ് റാലി
text_fieldsബംഗളൂരു: കർഷക വിരുദ്ധ നിയമങ്ങൾെക്കതിരെ ബംഗളൂരുവിൽ കോൺഗ്രസിെൻറ വൻറാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന 'രാജ് ഭവൻ ചലോ' മാർച്ച് യെദിയൂരപ്പ സർക്കാറിന് താക്കീതായി. ബുധനാഴ്ച രാവിലെയോടെ കെ.എസ്.ആർ ബംഗളൂരു സിറ്റി റെയിൽവേസ്റ്റേഷൻ പരിസരത്ത് ഒത്തുചേർന്ന സമരക്കാർ ഫ്രീഡം പാർക്കിലേക്ക് നീങ്ങി. കർഷകരെ ദ്രോഹിക്കുന്ന മൂന്ന് വിവാദ നിയമങ്ങളും പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സമരക്കാരെ പലയിടങ്ങളിലായി പൊലീസ് തടഞ്ഞു. ഇതോടെ നഗരകേന്ദ്രത്തിലെ മിക്കറോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. സഞ്ചാരം നിലച്ചതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, രാജ്യസഭ എം.പി. മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി. കർഷകരെ പൊലീസിനെ ഉപയോഗിച്ച് യെദിയൂരപ്പ സർക്കാർ അടിച്ചമർത്തുകയാണെന്ന് ഫ്രീഡം പാർക്കിൽ പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ഡി.കെ. ശിവകുമാർ പറഞ്ഞു. പൊലീസിനെ ദുരുപയോഗം ചെയ്ത് കർഷകരുടെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമം. രാജ്ഭവൻ ചലോ പ്രതിഷേധത്തിനായി ബംഗളൂരുവിലെത്താനിരുന്ന നിരവധി കോൺഗ്രസ് പ്രവർത്തകരെയും കർഷകരെയുമാണ് പൊലീസ് പലയിടങ്ങളിലായി തടഞ്ഞത്. ചൊവ്വാഴ്ച രാത്രിയും ഇത്തരം ശ്രമംനടന്നതായും എന്നാൽ, പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിെൻറ ജീവരക്തമാണെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. ബംഗളൂരു നഗരത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞാൽ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ അദ്ദേഹം കോൺഗ്രസ് പ്രവർത്തകരോടും കർഷകരോടും ആഹ്വാനം െചയ്തു.
കോൺഗ്രസ് കർഷകർെക്കാപ്പമുണ്ടാവുമെന്നും വിവാദ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. യെദിയൂരപ്പ പച്ച ഷാൾ ധരിച്ച്, കർഷകരെ സേവിക്കാനാണ് ജീവിക്കുന്നെതന്ന് പറയുന്നു. ഷാൾ ധരിച്ചതുെകാണ്ടു മാത്രമായില്ല. മൂന്നു നിയമങ്ങളും പിൻവലിക്കാനാണ് അവർ ആവശ്യപ്പെടുന്നത്. അവരുെട ആഗ്രഹം പൂർത്തീകരിക്കുന്നതുവരെ കോൺഗ്രസ് കൂടെയുണ്ടാവുെമന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനിലേക്കുള്ള മാർച്ചിന് പൊലീസ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ഡി.കെ. ശിവകുമാർ, മല്ലികാർജുൻ ഖാർഗെ, ജി. പരമേശ്വര, എച്ച്.കെ. പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീേട്ടാടെ നേതാക്കൾ രാജ്ഭവനിലെത്തി ഗവർണർ വാജുഭായി വാലയെ കണ്ടു. കർഷകരെ ദ്രോഹിക്കുന്ന മൂന്ന് വിവാദ നിയമങ്ങളും പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ നിവേദനത്തിൽ ഗവർണറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.