ജനാധിപത്യത്തിന്‍റെ വിജയം; വൈകിയെത്തിയ വിവേകമെന്ന് എ.കെ. ആന്‍റണി
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തിന്‍റെ വിജയമെന്ന് കോൺഗ്രസ്. വൈകിയെത്തിയ വിവേകമാണിതെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്‍റണി പ്രതികരിച്ചു.
ഇന്ധനങ്ങൾക്ക് ചുമത്തിയ അമിത വില കൂടി പിൻവലിക്കണമെന്നും എ.കെ. ആന്‍റണി ആവശ്യപ്പെട്ടു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്നും പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും മോദി പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് എല്ലാം ചെയ്തത്. കർഷകരോട് ക്ഷമ ചോദിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.