ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത കർഷക നേതാവ് ഒടുവിൽ ബി.ജെ.പിയിൽ
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ കർഷകനേതാവും ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമരത്തിെൻറ മുൻനിര സംഘാടകനുമായിരുന്ന ജയേഷ് പേട്ടൽ ബി.ജെ.പിയിൽ ചേർന്നു.
കർഷർ ഒരിക്കലും വികസനത്തിന് എതിരല്ല. കർഷകരുമായി സർക്കാർ ചർച്ച നടത്തുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനമെന്ന് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ജയേഷ് പേട്ടൽ പ്രതികരിച്ചു.
പാർട്ടി സംസ്ഥാന ആസ്ഥാനത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലും കേന്ദ്രമന്ത്രി ഗണപത് വാസവയും ചേർന്ന് പേട്ടലിനെ സ്വീകരിച്ചു.
ജയേഷിെൻറ നേതൃത്വത്തിൽ കർഷകർ സൂറത്തിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. മുംൈബ-അഹ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിനുവേണ്ടി ഭൂമിയേറ്റെടുക്കുേമ്പാൾ ഇരകളാക്കപ്പെടുന്ന കർഷകർക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
ഭൂമിയേറ്റെടുക്കലിനെതിരെ കർഷകർ ഗുജറാത്ത് ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായും റവന്യൂമന്ത്രി കൗശിക് പേട്ടലുമായും ചർച്ചകൾ നടത്തിയതിെൻറ അടിസ്ഥാനത്തിൽ കർഷകർക്ക് ഉയർന്ന നഷ്ടപരിഹാരം അനുവദിക്കാമെന്ന് ഉറപ്പുനൽകിയതായും ഇത് കർഷകർ സ്വീകരിച്ചു എന്നുമാണ് ജയേഷ് പേട്ടലിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.