കാർഷികവായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കാർഷികകടം എഴുതിത്തള്ളുന്നത് സർക്കാറിെൻറ പരിഗണനയിലില്ലെന്ന് കേന്ദ്ര കൃഷിസഹമന്ത്രി സഞ്ജയ് ഷം റാവു ദോത്ര പാർലമെൻറിൽ അറിയിച്ചു. 2017-18 വർഷത്തിൽ കർഷികവായ്പക്ക് രണ്ട് ശതമാനം പലിശയിളവ് നൽകിയിട്ടുണ്ട്. നിശ്ചിതസമയത്ത് അടക്കുന്നവർക്ക് ഇനിയും ഇളവ് നൽകും. കൂടുതൽ കാർഷികപദ്ധതികളും സർക്കാർ ആലോചിക്കുന്നുണ്ട്.
എന്നാൽ, കടം എഴുതിത്തള്ളുന്നത് പരിഗണനയിലേ ഇല്ലെന്ന് ജോയ്സ് ജോർജ് എം.പിയുടെ ചോദ്യത്തിന് മന്ത്രി വ്യക്തമാക്കി. പഴയ വായ്പകളുടെ പലിശ എഴുതി തള്ളിയശേഷം പുതുക്കിയ പലിശനിരക്കിൽ വായ്പ നൽകുന്നത് പരിഗണനയിലാണ്. പ്രകൃതിദുരന്തം, കൃഷിനാശം എന്നിവ ഉണ്ടായ സ്ഥലങ്ങളിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി പാർലമെൻറിൽ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.