ഛത്തിസ്ഗഢിലും കാർഷിക വായ്പ എഴുതിത്തള്ളി
text_fieldsറായ്പുർ: ഛത്തിസ്ഗഢിലെ കാർഷിക വായ്പ എഴുതിത്തള്ളാനും നെല്ലിെൻറ താങ്ങുവില 250 0 രൂപയായി ഉയർത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ അറിയിച്ചു. 2013ൽ ബസ്തർ ജില്ലയിലെ നക്സൽ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കും. അധികാരത്തിലെത്തിയാൽ കാർഷിക കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു. മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ കാർഷിക കടം എഴുതിത്തള്ളിയിരുന്നു. ഛത്തിസ്ഗഢിൽ ഭൂപേഷ് ബഘേൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
61,000 കോടിയുടെ ഹ്രസ്വകാല കാർഷിക വായ്പയാണ് എഴുതിത്തള്ളുക. 16.65 ലക്ഷത്തിലേറെ കർഷകർക്ക് ഇതിെൻറ ഗുണം ലഭിക്കും. 2018 നവംബർ 30 വരെ സഹകരണ ബാങ്കുകളിൽനിന്ന് ഛത്തിസ്ഗഢ് ഗ്രാമീൺ ബാങ്കിൽനിന്നുമെടുത്ത കാർഷിക കടം പൂർണമായി എഴുതിത്തള്ളുമെന്ന് ഭൂപേഷ് ബഘേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർഷകർ വാണിജ്യ ബാങ്കുകളിൽനിന്നെടുത്ത വായ്പ പരിശോധിച്ച് അർഹരായവരുടെ കടങ്ങളും എഴുതിത്തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.