മഹാരാഷ്ട്രയിെല കർഷക റാലി മുംബൈ അതിർത്തിയിൽ
text_fieldsമുംബൈ: സംസ്ഥാന സർക്കാറിെൻറ വഞ്ചനക്കെതിരെ മഹാരാഷ്ട്രയിൽ കർഷകർ നടത്തുന്ന കൂറ്റൻ റാലി മുംബൈ അതിർത്തിയിലെത്തി. റാലി സെൻട്രൽ മുംബൈയിലെ കെ.ജെ. സോമയ്യ മൈതാനത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. 50,000ത്തിലേെറ പേർ നിലവിൽ റാലിയിൽ അണിനിരക്കുന്നുണ്ട്. പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ദിവസമായ തിങ്കളാഴ്ച റാലി കടന്നു പോകുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുെമന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച മഹാരാഷ്ട്ര നിയമസഭ വളയുകയാണ് കര്‍ഷകരുടെ ലക്ഷ്യം. സി.പി.എമ്മിെൻറ കര്‍ഷക സംഘടനയായ അഖില്‍ ഭാരതീയ കിസാന്‍ സഭയാണ് റാലിക്ക് നേതൃതം നല്‍കുന്നത്. എന്നാല്‍, കര്‍ഷകരെ നിയമസഭ പരിസരത്തേക്ക് വിടരുതെന്നാണ് സര്‍ക്കാര്‍ പൊലിസിന് നല്‍കിയ നിര്‍ദേശം. കര്‍ഷകരെ ആസാത് മൈതാനതേക്ക് വഴിതിരിച്ചുവിടാനാണ് പൊലിസിന്‍െറ നീക്കം. ഇതനുസരിച്ച് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് പൊലിസ് ശ്രമം.
ചൊവ്വാഴ്ച വൈകീട്ട്, മുംബൈയിൽ നിന്ന് 200 കിലൊ മീറ്റര്‍ അകലെ നാസികില്‍ നിന്ന് ആരംഭിച്ചതാണ് കര്‍ഷക റാലി. ആദിവാസികള്‍ ഉള്‍പടെ സംസ്ഥാനത്തിന്‍െറ വിവധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ റാലിയില്‍ എത്തിചേരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
മുംബൈയില്‍ എത്തുമ്പോള്‍ ലക്ഷം കടക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. റാലിയെ കുറിച്ച് കേട്ടറിഞ്ഞും ആളുകള്‍ സമരത്തില്‍ പങ്കാളികളാകുന്നുണ്ട്. നിരത്തുകള്‍ ചെങ്കടലാക്കിയാണ് വരവ്. അപര്യാപ്തമായ കടം എഴുതിത്തള്ളലിലുടെ സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് റാലിയില്‍ അണിചേര്‍ന്നവര്‍ പറയുന്നു. 32,000 കോടിയുടെ കടം എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ആശ്വാസമാകുമെന്നായിരുന്നു കരുതിയിയതെന്ന് നാസികിലെ ദിന്ദൊരിയില്‍ കൃഷിക്കാരനായ സഞ്ജയ് ബോറസ്തെ പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ ക്രൂരമായ തമാശമാത്രമായിരുന്നു അതെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
തലമുറകളായി കൃഷി ചെയ്തുവരുന്ന ഭൂമി വനംവകുപ്പ് അവരുടെതെന്ന് അവകാശപ്പെട്ട് പിടിച്ചെടുക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരത്തില്‍ ഭുമി നഷ്ടപ്പെട്ടവരും നഷ്ടെപെടാന്‍ സാധ്യതയുള്ളവരുമാണ് റാലിയുടെ ഭാഗമായ മറ്റ് കര്‍ഷകര്‍. 2006 ലെ വനാവകാശ നിയമ പ്രകാരം തലമുറകളായി കൃഷിചെയ്തുവരുന്ന ഭൂമി ആദിവാസികളായ കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കണമെന്നാണ്. എന്നാല്‍, ഇതുവരെ ഇത് നടപ്പാക്കിയില്ല. ഭൂമി പിടിച്ചെടുക്കല്‍ സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നതാണ് കര്‍ഷകരെ പ്രകോപിപ്പിക്കുന്നത്.
കടം പൂര്‍ണ്ണമായും എഴുതിത്തള്ളുക, വൈദ്യുത കുടിശ്ശിക ഒഴിവാക്കുക, പിടിച്ചെടുത്ത കൃഷി ഭൂമികള്‍ ആദിവാസികള്‍ക്ക് തിരിച്ചുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. തിങ്കളാഴ്ച ഈ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭ വളയുക. നിയമസഭയില്‍ ബജറ്റ് സമ്മേളനം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.