Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers with Tractors
cancel
Homechevron_rightNewschevron_rightIndiachevron_rightആയി​രത്തോളം...

ആയി​രത്തോളം ട്രാക്​ടറുകൾ അണിനിരക്കുന്ന 100 കിലോമീറ്റർ റാലി; സഞ്ചാരപാത ഇന്ന്​ തീരുമാനിക്കും

text_fields
bookmark_border

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിയുടെ സഞ്ചാരപാത ഞായറാഴ്ച തീരുമാനിക്കും. ഡൽഹിയിലെ മൂന്ന്​ സമാന പാതകളായിരിക്കും തെരഞ്ഞെടുക്കുക. ട്രാക്​ടർ റാലി നടത്താൻ കർഷകരെ അനുവദിക്കരു​െതന്ന്​ ആവശ്യപ്പെട്ട്​ കേ​ന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതിന്​ ശേഷം കഴിഞ്ഞദിവസം ഡൽഹി പൊലീസ്​ റാലി നടത്താൻ അനുവാദം നൽകിയിരുന്നു. സഞ്ചാരപാത രേഖാമൂലം നൽകണമെന്നും കർഷകരെ പൊലീസ്​ അറിയിച്ചു. 100 കിലോമീറ്റർ പാതയിൽ ആയിരം ട്രാക്​ടറുകൾ അണിനിരത്തുകയാണ്​ കർഷകരുടെ ലക്ഷ്യം. ഗാസിപൂർ, സിംഘു, ടിക്​രി അതിർത്തികളിൽനിന്നായിരിക്കും ട്രാക്​ടർ റാലി ആരംഭിക്കുകയെന്ന്​ കർഷക നേതാവ്​ അഭിമന്യു കോഹർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഡൽഹി അതിർത്തിയിൽ സ്​ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ജനുവരി 26ന്​ എടുത്തുമാറ്റുമെന്നും തലസ്​ഥാനത്ത്​ പ്രവേശിച്ചശേഷം ട്രാക്​ടർ റാലി നടത്തുമെന്നും കർഷക നേതാവ്​ ദർശൻ പാൽ പറഞ്ഞു.

പ്രധാനമന്ത്രി ന​േ​രന്ദ്രമോദി റിപ്പബ്ലിക്​ ദിന പരേഡിൽ പ​െങ്കടു​ന്ന സമയം ആയിരം ട്രാക്​ടറുകൾ ഡൽഹി നഗരത്തിൽ മാർച്ച്​ നടത്തും. പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിൽനിന്നുള്ള കർഷകർ ട്രാക്​ടർ റാലിക്ക്​ തയാറായി കഴിഞ്ഞതായും കർഷക നേതാക്കൾ പറഞ്ഞു. സമാധാനപരമായിരിക്കും ട്രാക്​ടർ റാലിയെന്നും ഡൽഹിയിൽ പ്രവേശിക്കാൻ പൊലീസിന്‍റെ അനുമതി ലഭിച്ചതായും കർഷക നേതാക്കൾ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ്​​ കർഷക സംഘടനകളുടെ നിലപാട്​. നിലവിൽ റിപ്പബ്ലിക്​ ദിനത്തിലെ ട്രാക്​ടർ റാലിക്കാണ്​ പ്രധാന്യം നൽകുന്നതെന്നും കർഷക സംഘടനകൾ അറിയിച്ചു. ട്രാക്​ടർ റാലിക്ക്​ ​േശഷം അടുത്ത ഘട്ട പ്രക്ഷോഭത്തെ സംബന്ധിച്ച്​ തീരുമാനമെടുക്കും.

'പ്രക്ഷോഭം ആരംഭിച്ചതുമുതൽ ഞങ്ങളുടെ ആവശ്യം വ്യക്തമായി അറിയിച്ചിരുന്നു. മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കലാണ്​ തങ്ങളുടെ ആവശ്യം. നിയമം പിൻവലിക്കുകയല്ലാതെ മറ്റ്​ ഉപാധികളൊന്നും സമരം അവസാനിക്കാൻ മുമ്പിലില്ല' -ഹരിയാന ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ ഗുർണം സിങ്​ ചദുനി പറഞ്ഞു.

നിലവിൽ പത്തിലധികം തവണ കേന്ദ്രസർക്കാറും കർഷകരും തമ്മിൽ ചർച്ച നടത്തിയിരുന്നു. കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ തയാറാണെന്നാണ്​ കേന്ദ്രത്തിന്‍റെ വാദം. ഒന്നരവർഷത്തേക്ക്​ കാർഷിക നിയമം നടപ്പാക്കില്ലെന്ന്​ കേന്ദ്രം കഴിഞ്ഞദിവസം നടത്തിയ ചർച്ചയിൽ കർഷകരെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കർഷകർ തയാറല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm LawsTractor Parade
News Summary - Farmers Plan 100 km Republic Day Tractor Parade
Next Story