കൂടുതൽ കരുത്തോടെ കർഷകർ മുന്നോട്ട്...
text_fieldsന്യൂഡൽഹി: പൊലീസ് നിയന്ത്രണങ്ങൾ ഭേദിച്ച് റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന നഗരിയിലേക്കു കടന്ന കർഷകരുടെ ട്രാക്ടർ പരേഡ് സംഘർഷത്തിൽ കലാശിച്ചേതാടെ കർഷകസമരം കൂടുതൽ കലുഷിതമായി. ഗേറ്റുകൾ തകർത്ത് പൊലീസിനെ കായികമായി നേരിട്ട് ചെേങ്കാട്ടക്കുള്ളിൽ കടന്ന സമരക്കാരിെലാരു വിഭാഗം മുകളിലെ െകാടിമരത്തിൽ സിഖ് പതാക നിശാൻ സാഹിബും കർഷകരുടെ കൊടിയും കെട്ടിയതും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘർഷങ്ങളിൽ ഒരു കർഷകൻ മരിച്ചതും രാജ്യത്തെ നടുക്കി.
സംഘർഷത്തിൽ നിരവധി പൊലീസുകാർക്കും കർഷകർക്കും പരിക്കേറ്റു. പൊലീസുമായി ചേർന്ന് മുൻകൂട്ടി തയാറാക്കിയ റൂട്ടിലൂടെ കിസാൻ പരേഡുമായി മുന്നോട്ടുപോയ സംയുക്ത സമരസമിതി അക്രമങ്ങളെ തള്ളിപ്പറഞ്ഞപ്പോൾ ചർച്ച തുടരുമെന്ന് സർക്കാറും വ്യക്തമാക്കി.
ചെേങ്കാട്ടയിൽ കയറിയതിനും കൊടി കെട്ടിയതിനും പിന്നിൽ ബി.ജെ.പി ബന്ധമുള്ള ദീപ് സിദ്ദുവാണെന്ന് ഭാരതീയ മസ്ദൂർ കിസാൻ സംഘർഷ് സമിതി ആരോപിച്ചു. അതേസമയം, ബജറ്റ് ദിനമായ തിങ്കളാഴ്ച നടത്താനിരുന്ന പാർലമെൻറ് മാർച്ച് പുതിയ സാഹചര്യത്തിൽ കർഷകർ ഉപേക്ഷിച്ചു. എന്നാൽ, സമരം ശക്തമായി തുടരുെമന്നും അവർ പ്രഖ്യാപിച്ചു. സമരം പൊളിക്കാനുള്ള സർക്കാർ ഗൂഢാലോചനയാണ് സംഘർഷത്തിനു പിന്നിലെന്നും സമരനേതാക്കൾ ആരോപിച്ചു.
എന്നാൽ, ചെങ്കോട്ടയിൽ ദേശീയപതാകയെ അവഹേളിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും അക്രമത്തിന് ആഹ്വാനംചെയ്തവരെ വെറുതെവിടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. അക്രമസംഭവങ്ങളെ തുടർന്ന് രണ്ടു സംഘടനകൾ സമരത്തിൽനിന്ന് പിന്മാറി.
റിപ്പബ്ലിക്ദിനത്തിൽ കർഷകർ ഡൽഹിയിലേക്കു പ്രവേശിച്ചത് നേരേത്തയുണ്ടാക്കിയ ഉപാധി ലംഘിച്ചാണെന്ന് ബുധനാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീവാസ്തവ ആരോപിച്ചു. സംഘർഷങ്ങളുടെ പേരിൽ ഡൽഹി പൊലീസ് 25 കേസുകൾ രജിസ്റ്റർ ചെയ്തു. 200 പേരെ കസ്റ്റഡിയിലെടുത്തു.
കിസാൻ പരേഡുമായി ബന്ധപ്പെട്ട് അധികൃതരുമായി ചർച്ച നടത്തിയ രാകേഷ് ടികായത്, ബല്സിങ്, ദര്ശന് പാല്, േയാഗേന്ദ്ര യാദവ് തുടങ്ങിയവരുടെ ഉൾപ്പെടെ 37 കർഷകനേതാക്കളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപം, കൊലപാതകശ്രമം, കൊള്ള തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. റാലിക്കിടെ െഎ.ടി.ഒയിൽ മരിച്ച കർഷകെൻറ പേരും എഫ്.െഎ.ആറിലുണ്ട്.
500ഒാളം കർഷക സംഘടനകളുടെ സംയുക്ത സമരസമിതി പൊലീസുമായി ധാരണയിലെത്തിയതുപ്രകാരം സിംഘു, ടിക്രി, ഗാസിപുർ അടക്കം ഒമ്പത് അതിർത്തികളിലായിരുന്നു റിപ്പബ്ലിക്ദിനത്തിൽ ട്രാക്ടർ പരേഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സമിതിയിലില്ലാതെ സിംഘു അതിർത്തിയിൽ വേറിട്ട് സമരം നടത്തുന്ന സത്പാൽസിങ് പന്നുവിെൻറ ഭാരതീയ മസ്ദൂർ കിസാൻ സംഘർഷ് സമിതി മുൻകൂട്ടി പ്രഖ്യാപിച്ചതുപ്രകാരം റിങ്റോഡിലേക്ക് മാർച്ചുമായി നീങ്ങുകയായിരുന്നു.
രാവിലെ 10 മണിക്ക് പരേഡ് നടത്തുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചപ്പോൾ ഏഴു മണിക്ക് തുടങ്ങുമെന്നായിരുന്നു സത്പാലിെൻറ പ്രഖ്യാപനം. പന്നുവിെൻറ നീക്കത്തിന് പിന്തുണയുമായി വന്ന ബി.ജെ.പി ബന്ധമുള്ള പഞ്ചാബി നടൻ ദീപ് സിദ്ദു സിംഘുവിലെ വേദിയിൽ കയറി റിങ്റോഡിലേക്കു നീങ്ങാൻ കർഷകരോട് ആഹ്വാനംചെയ്തതോടെ വലിയൊരു വിഭാഗം ഭാരതീയ മസ്ദൂർ കിസാൻ സംഘർഷ് സമിതിക്കൊപ്പം ചേർന്നു.
ഏഴരക്ക് സിംഘുവിൽനിന്ന് ട്രാക്ടറുകളുമായും കാൽനടയായും പുറപ്പെട്ടു. ജി.ടി കർണാൽ റോഡിലൂടെ മുകർബയിൽ എത്തിയ പരേഡ് പൊലീസ് നിർദേശിച്ച റൂട്ടിലേക്ക് വഴിതിരിയാൻ തയാറായില്ല. വഴിയൊരുക്കാൻ പൊലീസിനോട് ആവശ്യെപ്പട്ടുവെങ്കിലും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ആയിരത്തിലേറെ വരുന്ന സംഘം പൊലീസിനെ നേരിട്ടു. ബാരിക്കേഡുകളും പൊലീസ് ക്യാമ്പും കർഷകർ വന്ന ബസുകളും ലോറികളും തകർത്ത് തടസ്സങ്ങൾ നീക്കി പരേഡ് നീങ്ങി. ലക്ഷ്യം ചെേങ്കാട്ടയാണെന്നും അവിെട പതാക ഉയർത്തുമെന്നും ദീപ് സിദ്ദു പ്രഖ്യാപിച്ചു.
റിങ്റോഡിലേക്കു കയറിയ ട്രാക്ടർ റാലി കശ്മീരി ഗേറ്റ് വഴി ചെേങ്കാട്ടയിലേക്കു നീങ്ങി. ചെേങ്കാട്ടയുടെ ഗേറ്റുകൾ തകർത്ത് ട്രാക്ടറുകളുമായി കടന്നവർ തടസ്സം നിന്ന പൊലീസുകാരെ നേരിട്ടു. പൊലീസ് ചെറുത്തതോടെ സമരക്കാർ നേരിട്ടു. 64 പൊലീസുകാർക്കും 22 സമരക്കാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.